വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് വൃദ്ധനെ കൊലപ്പെടുത്തി സ്വർണവുമായി മുങ്ങിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

ബെംഗളൂരു: ഗുണ്ടൽപേട്ട് ദേശീയപാതയ്ക്ക് സമീപം സ്വാമി (70) എന്ന വൃദ്ധന്റെ മൃതദേഹം കണ്ടെത്തി . അദ്ദേഹത്തിന്റെ ശരീരത്തിലെ സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. മൃതദേഹത്തിൽ കണ്ട പാടുകളുടെ അടിസ്ഥാനത്തിൽ മരണകാരണം കൊലപാതകമാകുമെന്ന് ആരോപിച്ച് ഭാര്യ, ബേഗൂർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

ഗ്രാമവാസികളുടെ പറമ്പിനടുത്തുള്ള ദേശീയപാതയ്ക്ക് സമീപം സ്വാമിയുടെ മൃതദേഹം കിടക്കുന്നത് കണ്ട ഭാര്യ, ഭർത്താവിന്റെ മൃതദേഹത്തിലെ സ്വർണ്ണാഭരണങ്ങൾ കാണാനില്ലെന്ന് ശ്രദ്ധിച്ചു. മൃതദേഹത്തിന്റെ കഴുത്തിൽ ചുറ്റിയ ഒരു തൂവാല കണ്ടെത്തി, അത് സ്വാമിയുടേതല്ലെന്ന് മനസ്സിലാക്കിയ ശേഷം പോലീസിനെ സമീപിക്കുകയായിരുന്നു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

കേസിന്റെ പശ്ചാത്തലത്തിൽ, തൊണ്ടവാടി ഗ്രാമത്തിലെ താമസക്കാരനായ പരശിവമൂർത്തി, പ്രതികളായ സിദ്ധരാജു, ബെലാചലവാടി ഗ്രാമത്തിലെ മഹേഷ് എന്നീ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. പ്രതിയായ പരശിവമൂർത്തി മരിച്ചയാളിൽ നിന്ന് പതിനായിരം രൂപ കടം വാങ്ങിയിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വൃദ്ധനെ സുഹൃത്തുക്കളോടൊപ്പം കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായവരിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ പിടിച്ചെടുത്തു.

തിങ്കളാഴ്ച സ്വാമി വീട്ടിൽ നിന്നും ഇറങ്ങിയത്, ഇരുട്ടിയതിനു ശേഷവും അദ്ദേഹം തിരിച്ചെത്താത്തതിനാൽ ഭാര്യ വിഷമിച്ചു. നാട്ടുകാരനായ ഒരാളുമായി എല്ലായിടത്തും തിരഞ്ഞിട്ടും സ്വാമിയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. അതിനാൽ, അവർ സ്വാമിയുടെ മൂത്ത സഹോദരന്റെ മകൻ സോമയെ വിളിച്ച് കാര്യം അറിയിച്ചു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

പിറ്റേന്ന് രാവിലെ സോമ വിളിച്ച് കമാരഹള്ളി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം സ്വാമി കൊല്ലപ്പെട്ടതായി അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ബെഗൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയുകയും പോലീസ് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts