വെള്ളച്ചാട്ടത്തിന് സമീപം സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിൽ വെള്ളച്ചാട്ടത്തിന് സമീപം മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.

വെള്ളിയാഴ്ച രാവിലെ ചിക്കമഗളൂരു താലൂക്കിലെ കമേനഹള്ളി വെള്ളച്ചാട്ടത്തിലാണ് സംഭവം. ബെളഗാവിയിൽനിന്നുള്ള വരുൺ ദേശായിയാണ് (19) മരിച്ചത്. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജിലെ എൻജിനിയറിങ് വിദ്യാർഥിയാണ് .

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കുന്നതിനിടെ വരുൺ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ചിക്കമഗളൂരു റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts