സാധനങ്ങൾ കൈമാറുന്നതിനിടെ ബ്രസീൽ സ്വദേശിനിക്കുനേരേ ലൈംഗികാതിക്രമം; നഗരത്തിലെ ഡെലിവെറി ഏജന്റ് അറസ്റ്റിൽ

ബെംഗളൂരു : പലവ്യഞ്ജന സാധനങ്ങൾ കൈമാറുന്നതിനിടെ ബ്രസീൽ സ്വദേശിനിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ ഡെലിവെറി ഏജന്റ് അറസ്റ്റിൽ.

നഗരത്തിലെ സ്വകാര്യ കമ്പനിയിൽ മോഡലായി പ്രവർത്തിക്കുന്ന യുവതിക്കുനേരേയാണ് അതിക്രമമുണ്ടായത്. ഡിപ്ലോമ വിദ്യാർഥിയും ഡെലിവറി ഏജന്റുമായ കുമാറാണ് (21) അറസ്റ്റിലായത്.

പത്തുദിവസം മുൻപാണ് സംഭവം നടന്നതെങ്കിലും യുവതി ഇപ്പോഴാണ് പരാതി നൽകിയത്. മൊബൈൽ ആപ്പ് മുഖേനയാണ് യുവതി സാധനങ്ങൾ ഓർഡർ ചെയ്തത്.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ഇവയുമായി യുവതി താമസിക്കുന്ന അപ്പാർട്ട്‌മെന്റിലെത്തിയ കുമാർ ഇവിടെ ആരുമില്ലെന്ന് മനസ്സിലാക്കി അതിക്രമം കാട്ടുകയായിരുന്നു.

അപമര്യാദയായി സ്പർശിച്ച ഇയാൾ കൂടുതൽ അതിക്രമത്തിന് മുതിർന്നുവെങ്കിലും യുവതി നിലവിളിക്കുകയും വാതിൽ വേഗത്തിൽ അടയ്ക്കുകയും ചെയ്തു. ഇതോടെ ഇയാൾ പിന്മാറി.

യുവതി ജോലിചെയ്യുന്ന കമ്പനിയുടെ ഉടമ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച്‌ അറിയുകയും പരാതി നൽകാൻ നിർദേശിക്കുകയുമായിരുന്നു.

കേസെടുത്ത ആർടി നഗർ പോലീസ് കുമാറിനെ അറസ്റ്റുചെയ്തു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts