ബെംഗളൂരു: നഗരപ്രാന്തത്തിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയിൽ ശനിയാഴ്ച പുലർച്ചെ ബെംഗളൂരു റൂറൽ പോലീസ് സംഘം റെയ്ഡ് നടത്തി 130 പേരെ കസ്റ്റഡിയിലെടുത്തു.
രാമനഗര ജില്ലയിലെ ദേവിഗെരെ ക്രോസിനടുത്തുള്ള റിസോർട്ടിൽ രാത്രി വൈകിയും നിശാ പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.
സൗത്ത് എസ്പി ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു
‘ജെൻ ഇസഡ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
19 നും 23 നും ഇടയിൽ പ്രായമുള്ളവരിൽ ഭൂരിഭാഗവും ബെംഗളൂരുവിൽ നിന്നുള്ള കോളേജ് വിദ്യാർഥികളും ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായി പോലീസ് പറഞ്ഞു ചോദ്യം ചെയ്യുന്നതിനായി അധികൃതർ സംഘാടകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.