ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു. ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…
Read MoreCategory: BUSINESS
ബീയർ ഇനി പൊടി രൂപത്തിൽ എത്തും
വളരെ എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക് എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കിയെടുത്താൽ മതിയെന്നു ചുരുക്കം. ജർമൻ കമ്പനിയായ ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറിയാണ് ഈ പൗഡർ ബീയറിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ. ലോകത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം എന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ എളുപ്പം ബീയർ തയാറാക്കാമെന്നതും ഒരു സ്ഥലത്തുംനിന്നു മറ്റൊരു സ്ഥലത്തേക്കു…
Read Moreആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം
സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു. മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്. വുമൺസ്…
Read Moreകിടിലർ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ തീയതികള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകളും മറ്റ് ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ വാങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയമായാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡെയ്സ് സെയിലുകളെ ഉപയോക്താക്കള്‍ വിലയിരുത്തുന്നത്. നിലവില്‍ ഹോളിയുമായി ബന്ധപ്പെട്ടുള്ള ഓഫര്‍ സെയില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നടക്കുന്നുണ്ട്. ഇത് അവസാനിക്കും മുമ്പെയാണ് ഏറ്റവും പ്രധാന ഓഫര്‍ സെയിലുകളിലൊന്നിന്റെ തീയതി ഫ്ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 11 മുതല്‍ 15 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍ നടക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലസ് അംഗങ്ങള്‍ക്കായി ബിഗ് സേവിങ്…
Read Moreഓഹരി വിപണിയില്‍ തുടര്‍ച്ചയായി തകര്‍ച്ച നേരിട്ട് അദാനി ഗ്രൂപ്പ്
ഡൽഹി: ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഇന്ത്യന്‍ രൂപയില്‍ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന്റെ നിഫ്റ്റിയില്‍ രജിസ്റ്റര്‍ ചെയ്യ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്നാണ് ഇത്രയും തുക നഷ്ടമായത്. അദാനിയുടെ പത്തില്‍ എട്ട് ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി എന്റര്‍പ്രൈസസസ് 26 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. തുടര്‍ച്ചായ തിരിച്ചടിക്ക്…
Read Moreഹീറോ വിദ വി1 ഡെലിവറി ബെംഗളൂരുവിൽ
ബെംഗളൂരു: ഹീറോ മോട്ടോകോർപ്പിന്റെ ഇലക്‌ട്രിക് ഇരുചക്രവാഹന വെർട്ടിക്കൽ, വിദ അതിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടറായ വിദ വി1 ന്റെ വിതരണം ബെംഗളൂരുവിൽ ആരംഭിച്ചു. ബെംഗളൂരുവിലെ വിട്ടൽ മല്യ റോഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ എക്‌സ്‌പീരിയൻസ് സെന്ററിലെ വാഹനങ്ങൾ അത് ഉടമകൾക്ക് കൈമാറി. അതേസമയം, ഡൽഹിയിലും ജയ്പൂരിലും കമ്പനി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
Read Moreയമഹ RX100 മടങ്ങിയെത്തുന്നു
ബൈക്ക് പ്രേമികൾക്കൊരു സന്തോഷ വാർത്തയുമായി യമഹ. അത്രയെളുപ്പമൊന്നും മറക്കാനാവാത്തൊരു മോഡലാണ് യമഹ RX100. ഒരുകാലത്ത് ക്യാപസുകളുടെയും യുവാക്കളുടെയും ഹരമായിരുന്നു ഈ ബൈക്ക്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വിപണിയൊഴിഞ്ഞ മോഡൽ ഇപ്പോൾ മടങ്ങിയെത്തുകയാണ്. പുതിയ യമഹ RX100 ന്റെ ലോഞ്ച് 2026 ന് ശേഷം സാധ്യമാകുമെന്നും ഇത് പുതിയ എഞ്ചിൻ ആവശ്യമായി വരുമെന്നും യമഹ മോട്ടോർ ഇന്ത്യ ഐഷിൻ ചിഹാന വ്യക്തമാക്കി. എന്നിരുന്നാലും , മലിനീകരണ നിയന്ത്രണങ്ങൾ കാരണം മോഡൽ ടുസ്‌ട്രോക്ക് എഞ്ചിൻ ഉപയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു . കൂടാതെ, മോട്ടോർസൈക്കിളിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്ന്…
Read Moreബ്ലിങ്കിറ്റിനെ സൊമാറ്റോ സ്വന്തമാക്കി, 4447 കോടിയുടെ കരാർ
അതിവേഗ ഡെലിവറി സേവനം നല്‍കുന്ന ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ 4,447 കോടി രൂപയുടെ ഇടപാടിലാണ് ബ്ലിങ്കിറ്റിനെ സ്വന്തമാക്കിയത്. 33,018 ഇക്വിറ്റി ഓഹരികളാണ് കരാറിലുള്ളത്. ബ്ലിങ്കിറ്റ് ഏറ്റെടുക്കുന്നതോടെ സൊമാറ്റോ അതിവേഗം കുതിക്കും. സൊമാറ്റോയുടെ വളര്‍ച്ചയില്‍ ഈ കരാര്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. ബ്ലിങ്കിറ്റ് മുമ്പ് ഗ്രോഫേഴ്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൗന്ദര്യം, വ്യക്തിഗത പരിചരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റേഷനറി എന്നിവയുടെ ഡെലിവറി വേഗത ത്വരിതപ്പെടുത്തുകയാണ് കരാറിലൂടെ സൊമാറ്റോയുടെ ലക്ഷ്യം. സൊമാറ്റോ ഇതിനകം തന്നെ ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പ…
Read Moreഫ്ലിപ്കാർട്ട് സേവിങ് ഡേയ്‌സ് സെയിൽ നാളെ മുതൽ
ഫ്ലിപ്കാര്‍ട്ട് മെഗാ സേവിംഗ് ഡേയ്സ് സെയില്‍ നാളെ ആരംഭിക്കും. സ്മാര്‍ട്ട് ഫോണുകള്‍ക്കും ടി.വികള്‍ക്കും മറ്റ് ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ക്കും വന്‍ വിലക്കിഴിവ് നല്‍കുന്ന സേവിങ് ഡേ മെയ് ഒമ്പതിന് അവസാനിക്കും. ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുന്‍പേ തന്നെ വില്‍പ്പനയില്‍ പങ്കെടുക്കാന്‍ സാധിക്കും. ബിഗ് സേവിംഗ് സെയിലിന് മുന്നോടിയായി ടീസര്‍ ഇതിനകം ഫ്ലിപ്കാര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. സാംസങ് ഗാലക്സി എഫ്12, റിയല്‍മി സി20, പോക്കോ എം3, ഐഫോണ്‍ എന്നിവയുടെ എല്ലാ മോഡലുകള്‍ക്കും മികച്ച കിഴിവുകള്‍ നല്‍കുമെന്ന് ടീസറില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക്…
Read Moreഡിഗ്രിക്ക് കന്നഡ നിർബന്ധം; സംസ്ഥാന ഉത്തരവുകൾ സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
ബെംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധമാക്കിയ രണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തു. ഉന്നതവിദ്യാഭ്യാസത്തിൽ പ്രാദേശിക സംസ്ഥാന ഭാഷ നിർബന്ധമാക്കുന്നത് എൻഇപി വിഭാവനം ചെയ്യുന്നില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനായി ഉന്നത പഠനത്തിൽ കന്നഡ ഭാഷ നിർബന്ധിത വിഷയമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കണക്കിലെടുത്ത്, 07.08.2021, 15.09.2021 തീയതികളിലെ തടസ്സപ്പെടുത്തപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ഞങ്ങൾ പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നുവെന്നും…
Read More