ഓഹരി വിപണിയില്‍ തുടര്‍ച്ചയായി തകര്‍ച്ച നേരിട്ട് അദാനി ഗ്രൂപ്പ്

ഡൽഹി: ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഇന്ത്യന്‍ രൂപയില്‍ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന്റെ നിഫ്റ്റിയില്‍ രജിസ്റ്റര്‍ ചെയ്യ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്നാണ് ഇത്രയും തുക നഷ്ടമായത്.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

അദാനിയുടെ പത്തില്‍ എട്ട് ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി എന്റര്‍പ്രൈസസസ് 26 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. തുടര്‍ച്ചായ തിരിച്ചടിക്ക് പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗോള സമ്പന്നപ്പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോള്‍ 16-ാം സ്ഥാനത്താണെന്ന് ഫോബ്സ് കണക്കുകള്‍ പറയുന്നു.

ബ്ലൂംബര്‍ഗിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നുള്ള കോടീശ്വരന്മാരുടെ പട്ടികയില്‍ ഗൗതം അദാനിയെ മറികടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാമതെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts