ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് നിവാസികളായ മലയാളികളുടെ സംഘടനയായ ബി.ഇ.എം.എ. (ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ) നടത്തുന്ന വെൽക്കം 2023 എന്ന പരിപാടി ഫെബ്രുവരി 5 ന് ദൂരവാണി നഗറിലുള്ള ഐടിഐ കോളനി യിൽ സ്ഥിതി ചെയ്യുന്ന വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.
മലയാള സിനിമയിലെ നിറസാന്നിധ്യമായ യുവനടി പ്രയാഗ മാർട്ടിനും, സ്ഥലം എം എൽ എ യും ബാംഗ്ലൂർ നഗര വികസനകാര്യ മന്ത്രിയുമായ ബി എ ബസവരാജുവുമാണ് ചടങ്ങിൽ മുഖ്യ അതിഥികളായി എത്തുന്നത്. കൂടാതെ ചടങ്ങിൽ പ്രിസൺ മിനിസ്ട്രി യുടെ നാഷണൽ കോർഡിനേറ്ററും സെക്രട്ടറിയുമായ റവ. ഫാ.ഡോ ഫ്രാൻസിസ് കൊടിയൻ എം സി ബി എസ് എന്നിവർ പങ്കെടുക്കും.
പരിപാടിയോട് അനുബന്ധിച്ചു രാവിലെ ബെമയിലെ അംഗങ്ങളുടെ കലാപരിപാടികളും വാർഷിക പൊതുയോഗവും, വൈകിട്ട് അറിയപ്പെടുന്ന ചാനലായ സീ ടീവി യുടെ സരിഗമ പരിപാടിയിലൂടെ പ്രശസ്തരായ ഗായകരുടെ (ആസ്വിൻ , അക്ബർ , ഭാരത് , സ്വേതാ & പുണ്യ ),സരിഗമ പ ഫെയിമിന്റെ ഗാനമേളയും, ഫ്ലവർ ടീവിയിലെ കോമഡി സ്റ്റാർസിന്റയ് കോമഡി ഷോയും നടക്കും. ചടങ്ങിലേക്ക് എല്ലാ മലയാളികളും എത്തണമെന്ന് BEMA യുടെ അമരക്കാരായ പ്രോഗ്രാം കൺവീനർ ജോസ് ഫ്രാൻസിസ് പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.