ബെംഗളുരു : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ മൂന്നാം ദിവസവും തീരുമാനമാകാതെ തുടരുന്നതിനിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. 70 % എം.എൽ.എമാരുടെയും പിന്തുണയും സിദ്ധരാമയ്യക്കാൻ എന്നാണ് സൂചന. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല എഐസിസിയാണ് പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം. സംസ്ഥനത്തിന്റെ…
Read MoreCategory: Breaking news
താനൂർ ബോട്ട് ദുരന്തം: ഒളിവിൽ ആയിരുന്ന ബോട്ട് ഉടമ നാസർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ താനൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.
Read Moreതാനൂർ ബോട്ടപകടം;മരണം 15 ആയി!
താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്. താനൂർ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എഴേ മുക്കാലിനും ഇടയ്ക്കാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുമായി പോയ യാത്രാ ബോട്ട് ആണ് മുങ്ങിയത്. നിരവധി പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും കുഞ്ഞും ഉൾപ്പെടുന്നു. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട്…
Read Moreകാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു
ഡൽഹി: ജമ്മു കാശ്മീറിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ…
Read Moreബെംഗളൂരുവിലേക്കുള്ള ബസിൽ യുവതിയെ കുത്തി കൊല്ലാൻ ശ്രമം,ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു, കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു. മൂന്നാർ ബെംഗളൂരു സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരിൽ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂർ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. യുവതി അങ്കമാലിയിൽ നിന്നും യുവാവ് എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും ബസിന്റെ പിൻവശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയിൽ ഭക്ഷണത്തിനായി നിർത്തിയിരുന്നു. തുടർന്നുള്ള യാത്രയിൽ വെന്നിയൂരിലെത്തിയപ്പോഴാണ് കത്തിപോലുള്ള ആയുധംകൊണ്ട് യുവാവ്…
Read Moreകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു
ശ്രീനഗർ: ജമ്മുവിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്ററിൽ കമാൻഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവർക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. കിഷ്ത്വാറിൽ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മർവയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Read Moreനടൻ മനോബാല അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read Moreപഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു
ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2012 ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്സഭ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.
Read Moreനടൻ ഇന്നസെന്റ് അന്തരിച്ചു
കൊച്ചി : നടൻ ഇന്നസെന്റ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ലേക്‌ഷോർ ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് 750 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2014-19 ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Read Moreഎം. പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി
ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
Read More