തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍…
Read MoreAuthor: WEB DESK
കേരളത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കും; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരില്‍ വിവിധതരം ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് മുക്തരായവരില്‍ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളേയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികള്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രതലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ്…
Read Moreനഗരത്തിലെ മെട്രോ സ്റ്റേഷനിൽ കണ്ട അജ്ഞാത ട്രോളി ബാഗ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി
ബെംഗളൂരു: ബൈപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചു. ഉടനടി പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്) സ്ഥലത്തെത്തുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബാഗിൽ സ്ഫോടകവസ്തുക്കൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. ബെംഗളൂരു കൃഷ്ണയ്യന പാല്യയിലെ 25 കാരിയായ യമുനയുടെ ബാഗ് ആണ് ഉപേകഷിക്ക പെട്ട നിലയിൽ കണ്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. നഗരത്തിൽ വീട്ടു ജോലികൾ ചെയ്തു വന്നിരുന്ന ഒഡിഷ സ്വദേശിനിയായ യമുന പ്ലംബറായി ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാണ് സ്റ്റേഷനിൽ…
Read Moreനിപ ബാധ; കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു
കോഴിക്കോട്: ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അഡൈ്വസര്‍ ഡോ.പി.രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീ.ഡയറക്ടര്‍ കെ.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു. മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും ബന്ധുക്കള്‍ ചികിത്സ തേടിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. കുട്ടി ചികിത്സ തേടിയിരുന്ന ക്ലിനിക്കിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
Read Moreചൂതാട്ട ക്ലബ്ബ്കളിൽ പരിശോധന; 104 പേർ അറസ്റ്റിൽ
ബെംഗളൂരു; നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കാശുവെച്ചു ചൂതാട്ടം നടത്തിയ ക്ലബുകളിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഏകദേശം 104 പേരെ അറസ്റ്റ് ചെയ്തു. ഹൽസൂരു, ഇന്ദിരാനഗർ, സാംപിഗെഹള്ളി എന്നിവിടങ്ങളിൽ നടന്ന റൈഡുകളിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ നിന്ന് 4 ലക്ഷം രൂപയും ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന മറ്റു വാർത്തുക്കളും പിടിച്ചെടുത്തു. പരിശോധ നടക്കുന്നതിനിടെ പലരും ഓടി രക്ഷപ്പെട്ടന്നും ഇവരെ ഉടൻ പിടികൂടുമെന്നും സി.സി.ബി അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് നഗരത്തിലെ വിവിധ ക്ലബുകളിൽ മിന്നൽ പരിശോധന നടന്നത്. ചൂതാട്ടത്തിനൊപ്പം പലതരം കളികളുടെ ബെറ്റിങ്ങും ഇത്തരം കേന്ദ്രങ്ങളിൽ…
Read Moreനഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; ഒരു വിദേശി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇന്ത്യയിൽ ടൂറിസ്റ്റ് വിസയിലെത്തി കാലാവധി അവസാനിച്ചിട്ടും മടങ്ങി പോകാതെ നഗരത്തിലെ കമ്മനഹള്ളിയിലായിൽ താമസിച്ചിരുന്ന യുവാവാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുമ്പൊരിക്കൽ മുംബൈയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. കമ്മനഹള്ളിയിലെ വസതിയിൽ നിന്ന് ഏകദേശം 400 ഗ്രാം എം.ഡി.എം.എ., ഗുളികൾ സി.സി.ബി കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിദേശ മാർകെറ്റിൽ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.…
Read Moreസംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല
ബെംഗളൂരു: ഇന്നലെ കർണാടകയിലെ ബാഗൽകോട്ട്, വിജയപുര തുടങ്ങിയ ജില്ലകളുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഈ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. കർണാടക – മഹാരാഷ്ട്ര അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. ശനിയാഴ്ച അർധരാത്രി 11.47- ഓടെയാണ് ഭൂചലനമുണ്ടായത് എന്ന് സംസ്ഥാന പ്രകൃതിദുരന്ത നിവാരണകേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി.) അറിയിച്ചു. എന്നാൽ ഇതേസമയം അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കോലാപ്പൂരിലും നേരിയ തോതിൽ ഭൂചലനമുണ്ടായതായി റിപോർട്ടുകൾ ഉണ്ട്. 3.9 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം വിജയപുര ടൗൺ, ബസവന ബാഗവാഡി, ടിക്കോട്ട, ഇൻഡി, സിന്ദഗി തുടങ്ങിയ പ്രദേശങ്ങളിലാണ് അനുഭവപ്പെട്ടത്.
Read Moreവേൾഡ് റെക്കോഡ് തിളക്കവുമായി മുൻ ബെംഗളൂരു മലയാളിയായ ഡോക്ടർ സുവിദ് വിൽസൺ
ബെംഗളൂരു: ഡോ. സുവിദ് വിൽസൺ സംവിധാനവും നിർമ്മാണവും നിര്‍വ്വഹിച്ച “കുട്ടി ദൈവം” എന്ന ഷോർട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോർട്ട് ഫിലിം എന്ന ലോക റെക്കോർഡ് നേടി. ഓരോ സീനുകളും ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോർട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുണിവേർസൽ വേൾഡ് റെക്കോർഡ് സംവിധായകൻ ഡോ. സുവിദ് വിൽസന് കൈമാറി. പ്രശസ്ത മാധ്യമ പ്രവർത്തകന്‍…
Read Moreനിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍…
Read Moreകർണാടകയിൽ ഇന്ന് 1117 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1117 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1354 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.71%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1354 ആകെ ഡിസ്ചാര്‍ജ് : 2900228 ഇന്നത്തെ കേസുകള്‍ : 1117 ആകെ ആക്റ്റീവ് കേസുകള്‍ : 17501 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 37409 ആകെ പോസിറ്റീവ് കേസുകള്‍ : 2955164 ഇന്നത്തെ പരിശോധനകൾ…
Read More