ബെംഗളൂരു: ഒക്ടോബർ 31 വരെ കേരളത്തിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അതേപോലെ കേരളത്തിൽ നിന്നും കർണാടകയിലേക്കുള്ള ഒഴിവാക്കാൻ പറ്റുന്ന യാത്രകളും ഒഴിവാക്കണമെന്നു കർണാടക സർക്കാർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സെർട്ടിഫിക്കറ്റുമായി വരുന്ന പലർക്കും തുടർന്നുള്ള പരിശോധനകൾ പോസിറ്റീവ് ആകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കേരളത്തിൽ നിന്ന് ഇതുവരെ തിരിച്ചു വരാത്ത വിദ്യാർത്ഥികളോട് ഒക്ടോബർ അവസാനം വരെ തിരിച്ചു വരാതിരിക്കാൻ നിർദ്ദേശിക്കണമെന്ന് എല്ലാ കോളേജ് പ്രിൻസിപ്പൽമാരോടും അഡ്മിനിസ്ട്രേറ്റർമാരോടും ഉത്തരവിലൂടെ സർക്കാർ ആവശ്യപ്പെട്ടു, ഇവിടെ ഉള്ളവർ കേരളത്തിലേക്ക് യാത്ര…
Read MoreAuthor: WEB DESK
കേരളത്തിൽ ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 27,320 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564…
Read Moreനിംഹാൻസിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറി; മേധാവിക്കെതിരെ നടപടി
ബെംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ നിംഹാൻസ് ആശുപത്രിയിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറിയ ക്ലിനിക്കൽ നഴ്‌സിങ് മേധാവിക്കെതിരെ നടപടി. മേധാവിയോട് താത്കാലികമായി ഏഴുദിവസം അവധിയിൽ പ്രവേശിക്കാൻ നിംഹാൻസ് ഡയറക്ടർ നിർദേശം നൽകി. ഈ വിഷയത്തെ കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു. കഴിഞ്ഞ മാസം 30 നാണ് നഴ്‌സിങ് മേധാവിയുടെ മുറിയിലേക്ക് പോയ നഴ്‌സിനെ കൈയേറ്റം ചെയ്യുകയും മുറിക്ക് പുറത്തേക്ക് തള്ളുകയും ചെയ്തത്. നഴ്‌സിങ് മേധാവിക്കെതിരേ നടപടി കരിക്കണമെന്നാവശ്യപ്പെട്ട് നിംഹാൻസിൽ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർ പ്രതിഷേധം നടത്തിയതിനെത്തുടർന്നാണ് നടപടി. നിംഹാൻസ് നഴ്‌സസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം…
Read Moreപല ഫോണുകളിലും ഇനി മുതൽ വാട്ട്സ്ആപ്പ് സേവനങ്ങൾ ലഭിക്കില്ല. ഫോണുകളുടെ പട്ടിക ഇവിടെ വായിക്കാം
താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മൊബൈൽ ഫോണുകളിൽ ഇനി മൂതൽ വാട്ട്സ്ആപ്പ് സേവനം ലഭ്യമല്ലെന്നു പ്രത്യേക റിപ്പോർട്ട് . ഈ വരുന്ന നവംബർ മാസം മുതലാണ് ഐഫോൺ, സാംസംഗ് ഗാലക്സി, എൽജി തുടങ്ങി 43 ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുമെന്നറിയിച്ചു. പല പ്രമുഖ കമ്പനികളുടെയും ആദ്യ കാല മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐ.ഒ.എസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ…
Read Moreട്രാഫിക്ക് നിയമങ്ങളെ വകവെക്കാതെ ബൈക്ക് സ്റ്റണ്ടിങ് പോലെ നഗരത്തിൽ ഓട്ടോ റിക്ഷാ സ്റ്റണ്ടിങ്ങും വ്യാപകം
ബെംഗളൂരു: നഗരത്തിൽ സ്ഥിരമായിരുന്ന ബൈക്ക് സ്റ്റണ്ടിങ്ങിനും കാർ വീലിംഗിനും ശേഷം ഇപ്പോൾ ഓട്ടോ റിക്ഷകളിൽ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾ കാല്നടയാത്രാക്കാർക്കുൾപ്പടെ ഭീക്ഷണിയാകുന്നു, യുവാക്കളാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലും തിരക്കേറിയ വഴികളുലും മേൽപ്പാലങ്ങളിലും ഈ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ഈ പ്രകടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. ഓട്ടോ വട്ടത്തിൽ കറക്കുന്നതും അത് പോലെ ഓട്ടോയുടെ മുൻ ചക്രങ്ങൾ പൊക്കുന്നതുൾപ്പടെയുള്ള അഭ്യാസ പ്രകടനങ്ങലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ബൈക്കിൽ അഭ്യാസം നടത്തിയ നിരവധി പേരെ പിടി കൂടിയിട്ടുണ്ടെങ്കിലും ഇവരെ പിടി…
Read Moreപാകിസ്ഥാൻ നിർമ്മിത വസ്തുക്കളും സ്വർണ്ണവുമായി മലയാളി പിടിയിൽ
ബെംഗളൂരു: പാകിസ്താനിൽ നിർമിച്ച വിവിധ തരം സൗന്ദര്യവർധന വസ്തുക്കളും, സിഗരറ്റും അതോടൊപ്പം സ്വർണവുമായി കാസർകോട് സ്വദേശി ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദോഹയിൽ നിന്നും വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. കൊണ്ട് വന്ന സാധനങ്ങളുടെ കൃത്രിമമാണെന്ന് സംശയം തോന്നിയ എയർപോർട്ട് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയതോടെയാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 40 ഗ്രാം സ്വർണവും ഒപ്പം കയ്യിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച സൗന്ദര്യ വസ്തുക്കളും പിടിച്ചെടുത്തത്. പിടിയിലായ ആളിന്റെ പേരും മറ്റുവിവരങ്ങളും കസ്റ്റസ് പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പോയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
Read Moreഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ
ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/72210 http://h4k.d79.myftpupload.com/archives/72212 http://h4k.d79.myftpupload.com/archives/72201 http://h4k.d79.myftpupload.com/archives/72206 http://h4k.d79.myftpupload.com/archives/72221 http://h4k.d79.myftpupload.com/archives/72223 http://h4k.d79.myftpupload.com/archives/72226 http://h4k.d79.myftpupload.com/archives/72231 http://h4k.d79.myftpupload.com/archives/72229 http://h4k.d79.myftpupload.com/archives/72235 http://h4k.d79.myftpupload.com/archives/72243 http://h4k.d79.myftpupload.com/archives/72242 http://h4k.d79.myftpupload.com/archives/72240 http://h4k.d79.myftpupload.com/archives/72262 http://h4k.d79.myftpupload.com/archives/72260 http://h4k.d79.myftpupload.com/archives/72265 http://h4k.d79.myftpupload.com/archives/72270
Read Moreനോർക്ക ഇൻഷുറൻസിനുള്ള അപേക്ഷകൾ കൈമാറി സുവർണ കർണാടക കേരള സമാജം
ബെംഗളൂരു: കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്സിന്റെ പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 102 അപേക്ഷകൾ നഗരത്തിലെ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജം ചെയർമാൻ ശശീന്ദ്ര വർമയും കൺവീനർ ബി. രാജേഷും ചേർന്ന് ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത്തിനു കൈമാറി. ചിക്കബനവര-അബ്ബിഗരെ എന്നീ സ്ഥലങ്ങളിലുള്ള എസ്.കെ.കെ.എസ് അംഗങ്ങളുടെ ഇൻഷുറൻസിനായുള്ള അപേക്ഷയാണ് കൈമാറിയത്.നോർക്ക ഇൻഷുറൻസ് (പ്രവാസി ഇൻഷുറൻസ്) കാർഡ് കേരള സർക്കാരുമായി ബന്ധപ്പെടാനായി പ്രവാസി മലയാളികൾക്ക് ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ മൾട്ടി പർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഓരോ പ്രവാസി…
Read Moreതമിഴ്നാട്ടിൽ നിപ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജം.
ചെന്നൈ : തമിഴ്‌നാട്ടിൽ നിപ്പ വൈറസ് സ്ഥിരീകരിച്ചു എന്ന വാർത്ത വ്യാജമാണെന്നും ഈ വാർത്ത പ്രസിദ്ധീകരിച്ച വാർത്താ ചാനലിനോട് അത് മാറ്റാൻ ആവശ്യപ്പെട്ടതായും കോയമ്പത്തൂർ ജില്ലാ കളക്ടർ ഡോ ജി.എസ് സമീറൻ ഐ.എ.എസ് അറിയിച്ചു. തമിഴ്‌നാട്ടിൽ നിപ്പയുടെ ഒരു കേസ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തത് ആശയവിനിമയത്തിൽ വന്ന പാളിച്ച ആണെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു, ഒരു സ്വകാര്യ വാർത്താ ചാനൽ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും അയൽ സംസ്ഥാനത്ത് നിപ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ കളക്ടർ കേരളത്തിന്റെ അതിർത്തിയിലേക്ക്…
Read Moreകോവിഡ് കേസുകളെ ഇന്നും ആയിരത്തിൽ താഴെ പിടിച്ചു കെട്ടി കർണാടക; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 973 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1071 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1071 ആകെ ഡിസ്ചാര്‍ജ് : 2901299 ഇന്നത്തെ കേസുകള്‍ : 973 ആകെ ആക്റ്റീവ് കേസുകള്‍ : 17386 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37426 ആകെ പോസിറ്റീവ് കേസുകള്‍ : 2956137 ഇന്നത്തെ പരിശോധനകൾ…
Read More