ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1102 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1458 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1458 ആകെ ഡിസ്ചാര്‍ജ് : 2903547 ഇന്നത്തെ കേസുകള്‍ : 1102 ആകെ ആക്റ്റീവ് കേസുകള്‍ : 17058 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37458 ആകെ പോസിറ്റീവ് കേസുകള്‍ : 2958090 ഇന്നത്തെ പരിശോധനകൾ…
Read MoreAuthor: WEB DESK
കേരളത്തിൽ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27,579 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ…
Read Moreസ്‌കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് മരിച്ചു; ബി.ബി.എം.പിക്ക് അന്ത്യശാസനം നൽകി റെവന്യൂ മന്ത്രി
ബെംഗളൂരു: നഗരത്തിലെ വിശ്വേശ്വരയ്യ ലേഔട്ട് ഫോർത്ത് ബ്ലോക്കിലെ മംഗനഹള്ളി റോഡിലുള്ള കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരനായ മൈക്കോ ലേഔട്ട് സ്വദേശി കുർഷിദ് അഹമ്മദ് (75) മരിച്ചു. കനത്ത മഴയയായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞതു കാരണം കുഴികാണാൻ പറ്റാതെയാണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് നഗരത്തിലെ കുഴികളെല്ലാം അടക്കാൻ ബി.ബി.എം.പിക്ക് കർശന നിർദ്ദേശം നൽകി റെവന്യൂ മന്ത്രി. ശാസ്ത്രീയമായ രീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു തന്നെ റോഡു പണികൾ തീർക്കണമെന്നും, ഗുണനിലവാരത്തിൽ എന്തെങ്കിലും വീഴ്ച വന്നാൽ റോഡുപണിക്ക് നേതൃത്വം…
Read Moreമമ്മൂട്ടിയുടെ ജന്മദിനം; മലയാളികളുടെ ആഘോഷങ്ങൾ ബെംഗളൂരുവിലും പൊടിപൊടിച്ചു
ബെംഗളൂരു: ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ, നഗരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഫാൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലെ ജീവൻ ബീമാ നഗറിലുള്ള നൂറോളം നിർദ്ദനരായ കുഞ്ഞുങ്ങളുടെ ഒപ്പം കേക്ക് മുറിച്ചും, ഭക്ഷണ വിതരണം നടത്തിയുമാണ് ആഘോഷങ്ങൾ നടന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, വിവിധ രാജ്യങ്ങളിൽ രക്തദാന ക്യാമ്പ്, ഭക്ഷണ വിതരണം,വൃക്ഷതൈ നടൽ, ഓൺലൈൻ പഠനത്തിന് കുഞ്ഞുങ്ങൾക്ക് സഹായ വിതരണം, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ നടത്തിയാണ് ഫാൻസ് പ്രവർത്തകർ സിനിമ ജീവിതത്തിൽ 50 വർഷവും, എഴുപതാം ജന്മദിനവും…
Read Moreനഗരത്തിൽ വീണ്ടും ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേരെ പിടി കൂടി
ബെംഗളൂരു: ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ രണ്ടു ബെംഗളൂരു സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റു ചെയ്തു. നഗരത്തിലെ വ്യാളികാവൽ, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ആറര ലക്ഷം രൂപ പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.. While many…
Read Moreഎ.ഐ.കെ.എം.സി.സി സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്
ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവെപ്പിനായി ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ഇന്ന് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബെംഗളൂരു എ.ഐ.കെ.എം.സി, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുക. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി വരാൻ ആഗ്രഹിക്കുന്ന ആളുകൾ ആധാർ കാർഡും, മൊബൈൽ ഫോണും കൈവശം കരുത്തേണ്ടതാണ്. മുന്‍കൂട്ടി രജിസ്‌റ്റർ ചെയ്യാൻ വേണ്ടി 9964889888 നമ്പറില്‍ ബന്ധപ്പെടുക.
Read Moreഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ
ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/72268 http://h4k.d79.myftpupload.com/archives/72280 http://h4k.d79.myftpupload.com/archives/72284 http://h4k.d79.myftpupload.com/archives/72286 http://h4k.d79.myftpupload.com/archives/72288 http://h4k.d79.myftpupload.com/archives/72292 http://h4k.d79.myftpupload.com/archives/72296 http://h4k.d79.myftpupload.com/archives/72301 http://h4k.d79.myftpupload.com/archives/72304 http://h4k.d79.myftpupload.com/archives/72299 http://h4k.d79.myftpupload.com/archives/72310 http://h4k.d79.myftpupload.com/archives/72313 http://h4k.d79.myftpupload.com/archives/72312 http://h4k.d79.myftpupload.com/archives/72316 http://h4k.d79.myftpupload.com/archives/72325
Read Moreനിപ വൈറസ്; കർണാടക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു
ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് അണുബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകയിൽ ഇന്ന് കൂടിയ മന്ത്രി സഭ യോഗം ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. അതിനാൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂർ, കുടക്, ചാമരാജനഗര എന്നീ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചു. കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാരിൽ പനി, തലവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുമ, ഛർദ്ദി, പേശി വേദന തുടങ്ങിയവയുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിൽ ആവശ്യമായ പൊതു അവബോധം പൊതുജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കണമെന്നും സർക്കാർ അറിയിച്ചു. Advisory regarding Nipha…
Read Moreകേരളം തുറക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കും,വാരാന്ത്യ ലോക്ക്ഡൗണും രാത്രി കാല കർഫ്യൂവും പിൻവലിച്ചു – മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ അടച്ചുപൂട്ടിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കും. അതോടൊപ്പം കേരളത്തിൽ തുടരുന്ന രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ വാർത്ത സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കാല കർഫ്യൂവും ഏർപ്പെടുത്തിയത്. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന…
Read Moreകർണാടകയിൽ ഇന്ന് 851 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 851 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 790 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.71%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 790 ആകെ ഡിസ്ചാര്‍ജ് : 2902089 ഇന്നത്തെ കേസുകള്‍ : 851 ആകെ ആക്റ്റീവ് കേസുകള്‍ : 17432 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 37441 ആകെ പോസിറ്റീവ് കേസുകള്‍ : 2956988 ഇന്നത്തെ പരിശോധനകൾ…
Read More