പാകിസ്ഥാൻ നിർമ്മിത വസ്തുക്കളും സ്വർണ്ണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: പാകിസ്താനിൽ നിർമിച്ച വിവിധ തരം സൗന്ദര്യവർധന വസ്തുക്കളും, സിഗരറ്റും അതോടൊപ്പം സ്വർണവുമായി കാസർകോട് സ്വദേശി ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ അറസ്റ്റിലായി. ദോഹയിൽ നിന്നും വിമാനത്തിലെത്തിയതായിരുന്നു ഇയാൾ.

കൊണ്ട് വന്ന സാധനങ്ങളുടെ കൃത്രിമമാണെന്ന് സംശയം തോന്നിയ എയർപോർട്ട് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയതോടെയാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 40 ഗ്രാം സ്വർണവും ഒപ്പം കയ്യിലുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച സൗന്ദര്യ വസ്തുക്കളും പിടിച്ചെടുത്തത്. പിടിയിലായ ആളിന്റെ പേരും മറ്റുവിവരങ്ങളും കസ്റ്റസ് പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ദോഹയിലേക്ക് പോയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്
  ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us