“ഇടനിലക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് നാണമില്ലേ?” മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു : മുൻ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ ശാന്ത സ്വരൂപക്കാരും അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കാത്ത ആളുമാണെന്നാണ് എല്ലാവരുടേയും അറിവ്.

എന്നാൽ ഇന്നലെ നടന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു.

“നിങ്ങളുടെ യൂണിഫോമിന് നക്ഷത്രങ്ങളുണ്ട്, ഇടനിലക്കാരുമായി ചേർന്ന് ഡീലുകൾ ഉറപ്പിക്കുമ്പോൾ നിങ്ങൾക്ക് തെല്ലും നാണം തോന്നാറില്ലേ, നിങ്ങൾ ഓരോരുത്തരേക്കാൾ നാലിരട്ടി ബഹുമാനം ഇടനിലക്കാർക്ക് ലഭിക്കും” അദ്ദേഹം പറഞ്ഞു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

സ്വകാര്യ കമ്പനികളുമായി ചേർന്ന് കൂടുതൽ സങ്കേതിക വിദ്യകൾ മുന്നോട്ട് വക്കുന്നതിനേക്കാൻ പ്രാധാന്യം കൊടുക്കേണ്ടത് സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിലാണ്, മുഖ്യമന്ത്രി പറഞ്ഞു.

കുറ്റം തെളിയിക്കുന്നതിൻ്റെ നിരക്ക് ഇനിയും കൂട്ടേണ്ടതുണ്ട് അതിന് ആവശ്യമായ ഏത് സാങ്കേതിക വിദ്യയുടേയും സഹായം തേടാം.

കുറ്റവാളികളുടെ മുഖചിത്രം ഒരേ സർവറിൽ സൂക്ഷിച്ചതിന് ശേഷം ഫേഷ്യൽ റെക്കഗിനിഷൻ ടൂൾ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുന്ന സാങ്കേതിക വിദ്യയുടെ ഉൽഘാടനം ഇന്നലെ മുഖ്യമന്ത്രി നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
[masterslider id="10"]

Related posts