നിംഹാൻസിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറി; മേധാവിക്കെതിരെ നടപടി

ബെംഗളൂരു: നഗരത്തിലെ പ്രസിദ്ധമായ നിംഹാൻസ് ആശുപത്രിയിലെ നേഴ്സിനോട് അപമര്യാദയായി പെരുമാറിയ ക്ലിനിക്കൽ നഴ്‌സിങ് മേധാവിക്കെതിരെ നടപടി. മേധാവിയോട് താത്കാലികമായി ഏഴുദിവസം അവധിയിൽ പ്രവേശിക്കാൻ നിംഹാൻസ് ഡയറക്ടർ നിർദേശം നൽകി. ഈ വിഷയത്തെ കുറിച്ച് വിശദമായി പഠിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചു.

കഴിഞ്ഞ മാസം 30 നാണ് നഴ്‌സിങ് മേധാവിയുടെ മുറിയിലേക്ക് പോയ നഴ്‌സിനെ കൈയേറ്റം ചെയ്യുകയും മുറിക്ക് പുറത്തേക്ക് തള്ളുകയും ചെയ്തത്. നഴ്‌സിങ് മേധാവിക്കെതിരേ നടപടി കരിക്കണമെന്നാവശ്യപ്പെട്ട് നിംഹാൻസിൽ മലയാളികളുൾപ്പെടെയുള്ള നഴ്‌സുമാർ പ്രതിഷേധം നടത്തിയതിനെത്തുടർന്നാണ് നടപടി. നിംഹാൻസ് നഴ്‌സസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം നഴ്‌സുമാരാണ് തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts