നോർക്ക – സൗദി എം.ഒ.എച്ച് റിക്രൂട്ട്മെന്റ് ബെംഗളൂരുവിൽ : സ്പെഷ്യലിസ്റ് ഡോക്ടർമാർക്കും, നഴ്‌സുമാർക്കും അവസരം

ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബെംഗളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല. പ്ലാസ്റ്റിക് സർജറി / കാർഡിയാക്/ കാർഡിയാക് സർജറി/ എമർജൻസി/ ജനറൽ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓർത്തോപീഡിക്‌സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ്. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ്…

Read More

ഉക്രൈൻ മലയാളികൾക്ക് സഹായത്തിനായി; നോര്‍ക്ക സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു : ഉക്രൈനുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആ രാജ്യത്തു നിന്നും വിമാനസര്‍വീസ് സുഗമമായി നടക്കുന്നുണ്ട്.…

Read More

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവർക്ക് അവസരം

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് എന്നിവരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിൽ പുരുഷന്മാർക്കും സ്റ്റാഫ് നേഴ്സ് തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. കാത് ലാബ് ടെക്‌നിഷ്യൻ, പെർഫ്യൂഷനിസ്റ് തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് കുറഞ്ഞത് 4 വർഷത്തെയും സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വർഷത്തെയും പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 30 വയസ്സ് വരെ. താല്പര്യമുള്ളവർ www.norkaroots.org എന്ന വെബ്…

Read More

നോർക്ക ഇൻഷുറൻസിനുള്ള അപേക്ഷകൾ കൈമാറി സുവർണ കർണാടക കേരള സമാജം

ബെംഗളൂരു: കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക റൂട്സിന്റെ പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്കായി 102 അപേക്ഷകൾ നഗരത്തിലെ മലയാളി സംഘടനയായ സുവർണ കർണാടക കേരള സമാജം ചെയർമാൻ ശശീന്ദ്ര വർമയും കൺവീനർ ബി. രാജേഷും ചേർന്ന് ബെംഗളൂരു നോർക്ക റൂട്സ് ഓഫീസർ റീസ രഞ്ജിത്തിനു കൈമാറി. ചിക്കബനവര-അബ്ബിഗരെ എന്നീ സ്ഥലങ്ങളിലുള്ള എസ്.കെ.കെ.എസ് അംഗങ്ങളുടെ ഇൻഷുറൻസിനായുള്ള അപേക്ഷയാണ് കൈമാറിയത്.നോർക്ക ഇൻഷുറൻസ് (പ്രവാസി ഇൻഷുറൻസ്) കാർഡ് കേരള സർക്കാരുമായി ബന്ധപ്പെടാനായി പ്രവാസി മലയാളികൾക്ക് ഉപയോഗപ്പെടുന്ന ഒന്നാണ്. ഈ മൾട്ടി പർപ്പസ് ഫോട്ടോ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഓരോ പ്രവാസി…

Read More

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം

ബെംഗളൂരു: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്മാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും ECHO ടെക്‌നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി. 2 വർഷത്തെ പ്രവർത്തി പരിചയം അനിവാര്യമാണ്. പ്രായപരിധി : 35 വയസ്സിൽ താഴെ. താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ സമർപ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ആഗസ്റ്റ് 2. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും)…

Read More

നോർക്ക പ്രഖ്യാപിച്ച ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി നാളെ:പ്രതീക്ഷിച്ചത്ര യാത്രക്കാർ റിസർവേഷൻ ചെയ്തിട്ടില്ല;നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും റജിസ്റ്റർ ചെയ്യാം.

norka advance train booking

ബെംഗളൂരു : നഗരത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ അഡ്വാൻസ് ബുക്കിംഗ് നോർക്ക റൂട്ട്സ് ആരംഭിച്ചിട്ട് ഏതാനും ദിവസങ്ങളാായി. ഇതു വരെ 500 പേർ അഡ്വാൻസ് ബുക്കിംഗ് നടത്തിയതായി നോർക്ക അറിയിച്ചു. കുറഞ്ഞത് 1200 യാത്രക്കാർ ആവശ്യമാണ്. www.registernorkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് “അഡ്വാൻസ് ട്രെയിൻ ബുക്കിംഗ്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. http://h4k.d79.myftpupload.com/archives/49059 അതിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം അഡ്വാൻസായി 1000 രൂപ നിക്ഷേപിക്കുക. ടിക്കറ്റുകൾ അലോട്ട് ചെയ്യുന്ന മുറക്ക് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കു SMS ആയി ലഭിക്കുന്നതാണ്. ഒരാൾക്ക് ഒരു…

Read More

ജന്മനാട്ടില്‍ സംരംഭകരാവാന്‍ പ്രവാസികളെ സഹായിക്കുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: ജന്മനാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പിന്നോക്കവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ ‘റീടേണ്‍’, പ്രൊഫഷണലുകള്‍ക്കുള്ള ‘സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി’ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നോര്‍കാ റൂട്‌സുമായി സഹകരിച്ചുള്ള പ്രവാസി പുനരധിവാസ പദ്ധതിയാണ് റീടേണ്‍. പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കും.  വായ്പകള്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ ഈടാക്കുന്നതിനാല്‍ സര്‍ക്കാര്‍, നല്‍കുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പിന്നാക്ക…

Read More
Click Here to Follow Us