ബെംഗളൂരു: ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. മംഗളൂരു നോര്‍ത്ത് പൊലീസ് രഹസ്യവിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് കെ. എസ് റാവു റോഡില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. ലോഡ്ജ് പ്രൊപ്രൈറ്റര്‍ മോഹന്‍, മാനേജര്‍ അബ്ദുല്‍ ബഷീര്‍, റൂം ബോയ് ഉദയ് ഷെട്ടി, യുവതികളെ തേടിയെത്തിയ ഭാരത്, ബാലകൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. യുവതികളെ പെണ്‍വാണിഭത്തിനായി ലോഡ്ജിലെത്തിച്ച സുനില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശി കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഹിന്ദുസ്ഥാന്‍…
Read MoreAuthor: ന്യൂസ് ഡെസ്ക്
കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നു!!
ബെംഗളൂരു: കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. വിതരണം തുടങ്ങുന്നതിനുമുമ്പേ വാക്സിൻ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ സമീപിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവരെയും ബിസിനസുകാരെയുമാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. കോവിഡ് ഭീതി മുതലെടുത്ത് തട്ടിപ്പുകാർ വ്യാജമരുന്നുകൾ വിതരണം ചെയ്യാനുള്ള സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. വിവിധ കോണുകളിൽനിന്ന് പരാതികളുയർന്നുതുടങ്ങിയതോടെ കോവിഡ് വാക്സിനുകൾ കരിഞ്ചന്തയിൽ ലഭ്യമല്ലെന്നും തട്ടിപ്പുകൾക്കെതിരേ ജാഗ്രതവേണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഇത്തരം തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചില രോഗികൾ കോവിഡ്…
Read Moreകര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് സമരത്തിന് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി എംപി
ബെംഗളൂരു: ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി. കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്നും കര്‍ഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത് കുത്തകകളാണെന്നും കര്‍ണ്ണാടക എം.പി എസ്. മുത്തുസ്വാമി പറഞ്ഞു. Farmers who are protesting at borders of Delhi have been paid & brought to the agitation sites. They are middlemen & fake farmers. They are eating pizza, burger & KFC products, & have set up gym there.…
Read Moreഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ നോട്ടീസ്
ബെംഗളുരു: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്. ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. നിയമപ്രകാരം കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ തന്നെ കന്നുകാലികളുമായി പോകുന്ന കര്‍ഷകര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊന്നും നിയമം ചര്‍ച്ച ചെയ്യുന്നില്ലെന്നും…
Read Moreബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി
ബെംഗളൂരു: എന്‍ഫോഴ്സമെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി. ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ഇന്നലെയാണ് ജാമ്യാപേക്ഷനൽകിയത്. നേരത്തെ ജാമ്യപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. കേസിൽ ബിനീഷ് അറസ്റ്റിലായി 72ദിവസം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചത്. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്‍റ് ഡയറക്‌ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി…
Read Moreനഗരത്തിൽ എൻജിനീയറായ യുവാവ് ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തി; ഒടുവിൽ സംഭവിച്ചത്..
ബെംഗളൂരു: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. നഗരത്തിൽ എന്‍ജിനീയറായി ജോലി ചെയ്യുന്ന 21കാരനാണ് പെണ്‍കുട്ടിയെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്. മുസ്ലീം സമുദായത്തില്‍പ്പെട്ട ആളായത് കൊണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമം അനുസരിച്ച് യുവാവിനെതിരെ കേസെടുക്കണമെന്ന് വലതുപക്ഷ സംഘടന പൊലീസിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച കസ്റ്റഡിയില്‍വച്ച യുവാവിനെ പിറ്റേദിവസം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഓണ്‍ലൈനിലൂടെയാണ് കൗമാരക്കാരിയെ യുവാവ് പരിചയപ്പെട്ടത്. ജന്മദിനത്തില്‍ നേരിട്ട് കാണാന്‍ വിമാനത്തിലാണ്…
Read Moreനഗരത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍
ബെംഗളൂരു: നഗരത്തിൽ 25 വയസുകാരിയും അമ്മയും കൊല്ലപ്പെട്ട നിലയില്‍. ഇന്നലെ രാവിലെയാണ് സംഭവം. രമാദേവിയുടെ നാലു മാസം പ്രായമുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമാദേവിയെയും 45 വയസുള്ള അമ്മ ലക്ഷ്മിദേവിയെയുമാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രമാദേവിയുടെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അന്വേഷണത്തില്‍ രമാദേവിയുടെ കൂടെ താമസിക്കുന്ന മലായ് കുമാര്‍ പരിദിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഒഡീഷ സ്വദേശിയായ പരിദി 2018ലാണ് ജോലി തേടി ബംഗളൂരുവില്‍ എത്തിയത്. അപ്പാര്‍ട്ട്‌മെന്റ്…
Read Moreവാട്‌സ്‌ആപ്പിനെ പിന്തള്ളി ഒന്നാമത്തെത്തി ‘സിഗ്നൽ’; ഇന്ത്യയില്‍ ഡൗണ്‍ലോഡ് കുത്തനെ കൂടി
സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടി. വാട്‌സ്‌ആപ്പിന്റെ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ആയ വാട്ട്സ്ആപ്പ് ഉപേക്ഷിക്കുന്നതായാണ് സൂചന. ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്‌സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹങ്കറിയിലെയും ജര്‍മനിയിലെയും ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ഒന്നാം…
Read Moreകേന്ദ്രത്തിന് തിരിച്ചടി; കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സമരം നേരിട്ട കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു. കർഷക സമരങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം. Farm laws: CJI asks, can the implementation of laws be put on hold for the time being https://t.co/cf2mkANm6T — ANI (@ANI) January 11, 2021 കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കിൽ തങ്ങൾ അത് സ്റ്റേ…
Read Moreഗോവധ നിരോധന നിയമത്തിന്റെ മറവിൽ ആക്രമണം; ഇറച്ചിക്കടകൾ കത്തിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് ഗോവധ നിരോധന -കന്നുകാലി സംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇറച്ചി കടകള്‍ക്ക് നേരെ ആക്രമണം. മംഗളൂരു ഒലാപേട്ടിലെ തൊക്കോട്ട് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു ഇറച്ചികടകളാണ് അക്രമികള്‍ തീയിട്ടത്. താല്‍കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ്, ഖാദര്‍, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മംഗളൂരു എം.എല്‍.എ യു.ടി. ഖാദര്‍ രംഗത്തെത്തി. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണം. ഇറച്ചികടകള്‍ നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കണമെന്നും…
Read More