ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി

ബെംഗളൂരു: എന്‍ഫോഴ്സമെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി.

ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ഇന്നലെയാണ് ജാമ്യാപേക്ഷനൽകിയത്. നേരത്തെ ജാമ്യപേക്ഷ ഇതേ കോടതി തള്ളിയിരുന്നു.

കേസിൽ ബിനീഷ് അറസ്റ്റിലായി 72ദിവസം പിന്നിട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്‍റ് ഡയറക്‌ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17
കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts