ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയുടെ നോട്ടീസ്

ബെംഗളുരു: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു.

ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്. ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹരജി സമര്‍പ്പിച്ചത്.

സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു. നിയമപ്രകാരം കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

എന്നാല്‍ അതിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ തന്നെ കന്നുകാലികളുമായി പോകുന്ന കര്‍ഷകര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ഇതൊന്നും നിയമം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. 2020 ഡിസംബര്‍ 9നാണ് കര്‍ണ്ണാടകയില്‍ ഗോവധന നിരോധന നിയമം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്.

കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts