ബെംഗളൂരു: ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരല്ലാത്തവരേയും പണം കൊടുത്ത് എത്തിച്ചിരിയ്ക്കുകയാണെന്ന ആരോപണവുമായി ബിജെപി. കര്‍ഷകരെ സഹായിക്കാനല്ല മറിച്ച് കുടുക്കാനാണെന്നും കര്‍ഷകരെ സമരവേദിയിലേക്ക് എത്തിക്കുന്നത് കുത്തകകളാണെന്നും കര്‍ണ്ണാടക എം.പി എസ്. മുത്തുസ്വാമി പറഞ്ഞു.
Farmers who are protesting at borders of Delhi have been paid & brought to the agitation sites. They are middlemen & fake farmers. They are eating pizza, burger & KFC products, & have set up gym there. This drama should stop: S Muniswamy, BJP MP from Kolar, Karnataka (11.01) pic.twitter.com/8C1VepIwE9
— ANI (@ANI) January 12, 2021
കര്‍ഷകന്റെ ന്യായമായ എല്ലാ കാര്യങ്ങളും കഴിഞ്ഞ എട്ടു ചര്‍ച്ചകളിലായി കേന്ദ്രമന്ത്രിമാര്‍ കേള്‍ക്കുകയും പരാതി പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതുമാണ്.
എന്നാല്‍ ഒരു കൂട്ടം ചര്‍ച്ചയിലെ വിരുദ്ധ അഭിപ്രായം മാത്രം ഉയര്‍ത്തി കാട്ടുകയാണ്. നിരവധി വിഷയങ്ങളില്‍ സമവായം ഉണ്ടാക്കിയത് പുറത്തു പറയുന്നില്ല. കര്‍ഷകന് നേരിട്ടുണ്ടായ ഗുണങ്ങളെ ആരും തള്ളിപ്പറയുന്നുമില്ലെന്നും മുത്തുസ്വാമി ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ക്കായി പിസ്സയും, ബര്‍ഗറും കെ.എഫ്.സി ഉല്‍പ്പന്നങ്ങളുമാണ് സമര പന്തലില്‍ വിതരണം നടത്തുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്.
കര്‍ഷകനെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്യുന്നില്ല. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് എത്തരക്കാരാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും മുത്തുസ്വാമി കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.