മിനി ബസ്സും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 9 സ്ത്രീകൾ ഉള്‍പ്പെടെ 11 പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: മിനി ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 9 സ്ത്രീകൾ ഉള്‍പ്പെടെ 11 പേർക്ക് ദാരുണാന്ത്യം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് വെളിപ്പെടുത്തി. ദാവനഗരിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തിൽപ്പെട്ടത്. പൂർവ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന…

Read More

ബെംഗളൂരുവിലേക്ക് ടെസ്‌ല വന്നതിനു കാരണമിതാണ്

ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ബെംഗളൂരുവില്‍ ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. അര ഡസനിലധികം ഓട്ടോമോട്ടീവ് കമ്പനികളുള്ള ബെംഗളൂരു രാജ്യത്തെ സാങ്കേതിക, ഗവേഷണവികസന കേന്ദ്രങ്ങളുടെ ഏറ്റവും വലിയ ക്ലസ്റ്ററുകളിലൊന്നാണ്. മെഴ്‌സിഡസ് ബെന്‍സ്, ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, കോണ്ടിനെന്റല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബോഷ്, ഡെല്‍ഫി, വോള്‍വോ എന്നിവയ്ക്ക് ബെംഗളൂരുവില്‍ ഗവേഷണവികസന യൂണിറ്റുകള്‍ ഉണ്ട്. മഹീന്ദ്ര ഇലക്‌ട്രിക്, ആതര്‍ എനര്‍ജി, അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് എന്നിവയുള്‍പ്പെടെ 45 ലധികം…

Read More

സി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങളിൽ കുടുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു: മന്ത്രിസഭാ വികസനത്തിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽനിന്നുതന്നെ രഹസ്യ സി.ഡി-ബ്ലാക്‌മെയിലിങ് ആരോപണങ്ങൾ ഉയരുന്നു. ബി.ജെ.പിയിൽ യെദ്യൂരപ്പയുമായി ഇടഞ്ഞു നിൽക്കുന്ന എം.എൽ.എയും മുൻ മന്ത്രിയുമായ ബസനഗൗഡ പാട്ടീൽ യത്നൽ ആണ് ഈ ആരോപണമുന്നയിച്ചത്. ചില രഹസ്യ സി.ഡികൾ മുൻനിർത്തി യെദ്യൂരപ്പയെ ബ്ലാക്ക്‌മെയിൽ ചെയ്ത് മൂന്ന് എം.എൽ.എമാർ മന്ത്രിമാരായെന്നായിരുന്നു ബുധനാഴ്ച അദ്ദേഹം ആരോപിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വഴിയാണ് ഇതു നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. .@BJP4Karnataka leaders have now come to sense about family politics of @BSYBJP. There are defacto & dejure…

Read More

മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി അന്തരിച്ചു

ബെംഗളൂരു: മഡിവാളയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശക്തി നഗറില്‍ പ്ലേഗമ്മ ക്ഷേത്രത്തിന് സമീപം ബനശങ്കരി നിവാസില്‍ താമസിക്കുന്ന ഒ ടി വിജയനാണ് (76) മരിച്ചത്. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരത്തോടെ പനത്തൂര്‍ വൈദ്യുതി ശ്മശാനത്തില്‍ നടന്നു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ഊര്‍ക്കോലില്‍ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളമായി ബെംഗളൂരുവിലാണ് താമസം. മഡിവാളയിലെ സ്പീഡോമീറ്റര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: കെ കെ രജനി. മക്കള്‍: ഒ. വി വിജിമോന്‍, ഒ.വി. റജിമോന്‍.

Read More

സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ യുടെ സബ്മിഷന്‍. സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി. കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളികളായ ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ അധികവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരാണ്. ആരോഗ്യപരമായ കാരണങ്ങളാലും അപ്രതീക്ഷിത പ്രതിസന്ധികള്‍മൂലവും പലര്‍ക്കും പഠനം നിര്‍ത്തേണ്ടി വരുന്നവരുണ്ട്. ഇങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്ക്കുവാന്‍ ഒരു സ്ഥാപനത്തിനും അവകാശമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോളേജ്…

Read More

നഗരത്തിൽ ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ക്രൈംത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകം; കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. കൊലപാതകം പുറംലോകമറിഞ്ഞത് ആറ്മാസത്തിനു ശേഷം. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ(46) യാണ് ഭാര്യയുടെ അവിഹിതം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവര്‍ അറസ്റ്റിലായതോടെയാണ് സിനിമയെ വെല്ലുന്ന ക്രൂരകൃത്യം വെളിപ്പെട്ടത്. ഇരുവരും ചേര്‍ന്ന് ആറ് മാസം മുമ്പാണ് ശോഭയുടെ ഭര്‍ത്താവായ ശിവലിംഗയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ശിവലിംഗയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാമു. ഇയാള്‍ ശോഭയുമായി അടുത്തത് ശിവലിംഗ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. 2020 ജൂണ്‍…

Read More

കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് പരിശോധന നിർബന്ധമല്ല

ബെംഗളൂരു: സംസ്ഥാനത്ത് കോളേജുകൾ വീണ്ടും തുറക്കുന്നു; കോവിഡ് ലക്ഷണങ്ങളില്ലാത്ത വിദ്യാർഥികൾക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. ബിരുദ, ബിരുദാനന്തര, എൻജിനിയറിങ്‌, ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ് 15-ന് പുനരാരംഭിക്കുന്നത്. അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷവും വൈസ് ചാൻസലർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് കോളേജുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ സി.എൻ. അശ്വത് നാരായൺ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് ചികിത്സിക്കാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കണ്ടെത്തിവെയ്ക്കാനും കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നഗരത്തിൽ ജോലി തേടി വന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പണ്ടങ്കേരി കിളിരൂർചിറയിൽ ശിവന്റെ മകൻ സുനിൽ (36) ആണ് കുഴഞ്ഞുവീണു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് എച്ച്.എസ്.ആർ. ലേഔട്ട് ഭാഗത്തുള്ള റോഡിൽ തളർന്നു വീണ സുനിൽ ബുധനാഴ്ച ഉച്ചയ്ക്ക് സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് ജോലിതേടി ബെംഗളൂരുവിലെത്തിയ സുനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: രാധമ്മ. ഭാര്യ: സുനിത, മക്കൾ: കാത്തു, കണ്ണൻ.

Read More

കൊത്താനോങ്ങിയ കൂറ്റന്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

ബെംഗളൂരു: രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശിവമോഗയിലാണ് സംഭവം. കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റി  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോ വൈറലാകുന്നു. രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരന് നേരെ പാമ്പ് തിരിഞ്ഞത്. #WATCH | A reptile expert narrowly escapes being bitten by a Cobra snake while trying to catch the animal Shivamogga, #Karnataka pic.twitter.com/czTc7Zv7pu — ANI (@ANI) January 12, 2021 വെള്ളത്തില്‍…

Read More

അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു

ന്യൂഡൽഹി: ബ്രിട്ടനിലെ കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതി തീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 102 പേര്‍ക്കാണ് അതി തീവ്ര വൈറസ് സ്ഥിരീകരിച്ചത്. ജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാര്‍, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചു വരികയാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതി തീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട്…

Read More