കൊത്താനോങ്ങിയ കൂറ്റന്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

ബെംഗളൂരു: രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശിവമോഗയിലാണ് സംഭവം.

കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റി  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോ വൈറലാകുന്നു. രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരന് നേരെ പാമ്പ് തിരിഞ്ഞത്.

വെള്ളത്തില്‍ നിന്ന് രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുകയാണ് പാമ്പ് പിടിത്തക്കാരന്‍. വാലില്‍ പിടിച്ച് നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമണത്തിന് തുനിഞ്ഞത്.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

തലനാരിഴയ്ക്കാണ് പാമ്പിന്റെ കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിയന്ത്രണം തെറ്റി പാമ്പു പിടിത്തക്കാരന്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റിയാണ് പാമ്പ് പിടിത്തക്കാരന്‍ രക്ഷപ്പെടുന്നത്. ഉടന്‍ തന്നെ കൂടെയുള്ള സഹപ്രവര്‍ത്തകന്‍ വാലില്‍ പിടിച്ചു പാമ്പിനെ വരുതിയിലാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts