അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു

ന്യൂഡൽഹി: ബ്രിട്ടനിലെ കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതി തീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു.

ഇതുവരെ 102 പേര്‍ക്കാണ് അതി തീവ്ര വൈറസ് സ്ഥിരീകരിച്ചത്. ജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇവരുടെ സമ്പര്‍ക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാര്‍, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചു വരികയാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്

അതി തീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാജ്യത്ത് 96 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്.

ബ്രിട്ടനിലെ ജനിതക വകഭേദം വന്ന വൈറസ് ബാധ ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മ്മനി, ജപ്പാന്‍, കാനഡ്, ലെബനന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts