ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 746 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.765 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.65% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 765 ആകെ ഡിസ്ചാര്‍ജ് : 908494 ഇന്നത്തെ കേസുകള്‍ : 746 ആകെ ആക്റ്റീവ് കേസുകള്‍ : 8887 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12152 ആകെ പോസിറ്റീവ് കേസുകള്‍ : 929552 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

യെദിയൂരപ്പ മന്ത്രിസഭയില്‍ 7 പുതിയ മന്ത്രിമാര്‍ കൂടി…

ബെംഗളൂരു : കുറെ കാത്തിരിപ്പിന് ശേഷം 17 മാസം പ്രായമായ യെദിയൂരപ്പ മന്ത്രിസഭാ വികസിപ്പിച്ചു,7 പുതിയ മന്ത്രിമാര്‍ ഗവര്‍ണര്‍ വാജുബായി വാലക്ക് മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പുതിയ മന്ത്രിമാരുടെ പേര് മണ്ഡലം ബ്രാക്കറ്റില്‍: ഉമേഷ്‌ കട്ടി (ഹുക്കേരി), എസ്.അങ്കാര (സുള്ളിയ), മുരുഗേഷ് നിരാനി (ബില്ഗി), അരവിന്ദ് നിംബവാലി (മഹാദേവപുര), എം.എല്‍.സി.കള്‍ ആയ ആര്‍ ശങ്കര്‍, എം.ടി.ബി.നാഗരാജ്, സി.പി.യോഗേശ്വര്‍ എന്നിവര്‍ ആണ് പുതിയ മന്ത്രിമാര്‍. ഇതില്‍ ആര്‍.ശങ്കര്‍ ,എം.ടി.ബി.നാഗരാജ് എന്നിവര്‍ മുന്‍ മന്ത്രിസഭയിലും മന്ത്രിമാര്‍ ആയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി ചുമതലയുള്ള സെക്രട്ടേറി അരുണ്‍ സിംഗ്,പാര്‍ട്ടി…

Read More

കന്നുകാലി കശാപ്പ് നിരോധന നിയമം;ആദ്യ അറസ്റ്റ്…

ബെംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന, സംരക്ഷണ നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശ്രിങ്കേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്. ജനുവരി അഞ്ച് മുതലാണ് സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയതോടെ പ്രാബല്യത്തില്‍ വരുന്നത്. ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും അനധികൃതമാി കടത്താന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമായി. ചിക്കമംഗളൂരു ജില്ലയിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ലീനറാണ് അറസ്റ്റിലായത്. അനധികൃതമായി…

Read More

കൊത്താനോങ്ങിയ കൂറ്റന്‍ രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു

ബെംഗളൂരു: രാജവെമ്പാലയുടെ ആക്രമണത്തില്‍ നിന്ന് പാമ്പു പിടിത്തക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശിവമോഗയിലാണ് സംഭവം. കൊത്താന്‍ ആഞ്ഞ രാജവെമ്പാലയുടെ തല കൈ കൊണ്ട് തട്ടിമാറ്റി  ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന പാമ്പ് പിടിത്തക്കാരന്റെ വീഡിയോ വൈറലാകുന്നു. രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് പിടിത്തക്കാരന് നേരെ പാമ്പ് തിരിഞ്ഞത്. #WATCH | A reptile expert narrowly escapes being bitten by a Cobra snake while trying to catch the animal Shivamogga, #Karnataka pic.twitter.com/czTc7Zv7pu — ANI (@ANI) January 12, 2021 വെള്ളത്തില്‍…

Read More

അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു

ന്യൂഡൽഹി: ബ്രിട്ടനിലെ കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് രാജ്യത്തെ ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ അതി തീവ്ര വൈറസ് ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 102 പേര്‍ക്കാണ് അതി തീവ്ര വൈറസ് സ്ഥിരീകരിച്ചത്. ജനിതക വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരെയെല്ലാം ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടിക, ഇവരോടൊപ്പം സഞ്ചരിച്ച യാത്രക്കാര്‍, രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം വിവരം ശേഖരിച്ചു വരികയാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതി തീവ്ര വൈറസ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട്…

Read More

ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. മംഗളൂരു നോര്‍ത്ത് പൊലീസ് രഹസ്യവിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് കെ. എസ് റാവു റോഡില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. ലോഡ്ജ് പ്രൊപ്രൈറ്റര്‍ മോഹന്‍, മാനേജര്‍ അബ്ദുല്‍ ബഷീര്‍, റൂം ബോയ് ഉദയ് ഷെട്ടി, യുവതികളെ തേടിയെത്തിയ ഭാരത്, ബാലകൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. യുവതികളെ പെണ്‍വാണിഭത്തിനായി ലോഡ്ജിലെത്തിച്ച സുനില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശി കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഹിന്ദുസ്ഥാന്‍…

Read More

കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നു!!

ബെംഗളൂരു: കോവിഡ് വാക്സിന്റെ പേരിലുള്ള തട്ടിപ്പുകളും കുത്തനെ വർധിക്കുന്നതായി റിപ്പോർട്ട്. വിതരണം തുടങ്ങുന്നതിനുമുമ്പേ വാക്സിൻ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ സമീപിക്കുന്നത്. സാമ്പത്തിക ശേഷിയുള്ളവരെയും ബിസിനസുകാരെയുമാണ് ഇത്തരം തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. കോവിഡ് ഭീതി മുതലെടുത്ത് തട്ടിപ്പുകാർ വ്യാജമരുന്നുകൾ വിതരണം ചെയ്യാനുള്ള സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. വിവിധ കോണുകളിൽനിന്ന് പരാതികളുയർന്നുതുടങ്ങിയതോടെ കോവിഡ് വാക്സിനുകൾ കരിഞ്ചന്തയിൽ ലഭ്യമല്ലെന്നും തട്ടിപ്പുകൾക്കെതിരേ ജാഗ്രതവേണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഡോക്ടർമാർ. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ഇത്തരം തട്ടിപ്പുകാർക്കെതിരേ നടപടിയെടുക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചില രോഗികൾ കോവിഡ്…

Read More

4 സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങൾ മറികടന്ന് ടെസ്ല നഗരത്തിൽ ഗവേഷണ വികസന കേന്ദ്രം റജിസ്റ്റർ ചെയ്തു;സ്വാഗതം ചെയ്ത് മുഖ്യമന്ത്രി.

ബെംഗളൂരു :ഇന്ത്യയിൽ കാർ നിർമ്മാണവും വിൽപ്പനയും ആരംഭിക്കുന്നതിന് മുന്നോടിയായി നഗരത്തിൽ പുതിയ ശാഖ ആരംഭിച്ച് പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്‌ല. ഇന്ത്യയിൽ ആർടി യൂണിറ്റും നിർമ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ബംഗളൂരുവിൽ പുതിയ ശാഖ ആരംഭിച്ചിരിക്കുന്നത്. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളും കമ്പനിക്ക് സ്ഥലമടക്കമുളള വാഗ്ദാനങ്ങൾ നൽകിയിരുന്നു. ടെസ്‌ലയുടെ സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്‌റ്റൈൻ, ചീഫ് അക്കൗണ്ടിംഗ് ഓഫീസർ വൈഭവ് തനേജ, ബംഗളൂരു കേന്ദ്രീകരിച്ചുള്ള സംരംഭകനായ വെങ്കിട്ടറങ്കം ശ്രീറാം എന്നിവരാണ് ടെസ്‌ലയുടെ ഇന്ത്യൻ യൂണിറ്റിലെ ബോർഡ് അംഗങ്ങൾ. 2021…

Read More
Click Here to Follow Us