ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. മംഗളൂരു നോര്‍ത്ത് പൊലീസ് രഹസ്യവിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് കെ. എസ് റാവു റോഡില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.

ലോഡ്ജ് പ്രൊപ്രൈറ്റര്‍ മോഹന്‍, മാനേജര്‍ അബ്ദുല്‍ ബഷീര്‍, റൂം ബോയ് ഉദയ് ഷെട്ടി, യുവതികളെ തേടിയെത്തിയ ഭാരത്, ബാലകൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

യുവതികളെ പെണ്‍വാണിഭത്തിനായി ലോഡ്ജിലെത്തിച്ച സുനില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശി കുമാറിന്റെ നിര്‍ദേശപ്രകാരമാണ് ഹിന്ദുസ്ഥാന്‍ ലോഡ്ജില്‍ പൊലീസ് റെയ്ഡ് നടത്തി യുവതികളെ രക്ഷപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts