സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സെര്‍ടിഫികെറ്റ് തടഞ്ഞുവെക്കുന്നതില്‍ കേരള സര്‍കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ യുടെ സബ്മിഷന്‍. സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി നല്‍കി.

കര്‍ണാടക സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളികളായ ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ അധികവും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരാണ്.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

ആരോഗ്യപരമായ കാരണങ്ങളാലും അപ്രതീക്ഷിത പ്രതിസന്ധികള്‍മൂലവും പലര്‍ക്കും പഠനം നിര്‍ത്തേണ്ടി വരുന്നവരുണ്ട്. ഇങ്ങനെയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്ക്കുവാന്‍ ഒരു സ്ഥാപനത്തിനും അവകാശമില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോളേജ് അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ നാളിതുവരെയും വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ ലഭിച്ചിട്ടില്ലായെന്ന് സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ ന്യായമായ കാരണങ്ങളുള്ള പരാതികളില്‍ കര്‍ണാടക സര്‍ക്കാരിനോട് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts