ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന പ്രമുഖ മലയാള നടിക്ക് കോവിഡ് എന്ന വാർത്ത വ്യാജം; വിശദീകരണവുമായി നടി.

ബെംഗളൂരു: മലയാളി നടി ലെനയ്‍ക്ക് കൊവിഡ് ആണ് എന്ന വാർത്ത വന്നിരുന്നു.

ബെംഗളൂരു വിമാനത്താവളത്തില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത് എന്നായിരുന്നു വാർത്ത.

എന്നാൽ താൻ കോവിഡ് പോസിറ്റീവ് അല്ല എന്നും നഗരത്തിലെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വോറൻറീനിൽ പ്രവേശിച്ചതാണ് എന്നും നടി വ്യക്തമാക്കി.

കേരളത്തിലേക്ക് വരുന്നതിനിടയിലായിരുന്നു ലെന ബെംഗളൂരുവിൽ ഇറങ്ങിയത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

സിനിമ ചിത്രീകരണം കഴിഞ്ഞ് ബ്രിട്ടനില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന.

ലെന ഇപ്പോൾ നഗരത്തിൽ തന്നെയാണ് ഉള്ളത്.

കുറച്ചുനാളായി ബ്രിട്ടനില്‍ ഒരു സിനിമ ചിത്രീകരണത്തിലായിരുന്നു ലെന. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്‍പ്രിന്റ്സ് ഓണ്‍ ദ വാട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുകയായിരുന്നു ലെന.

കേരളത്തിലേക്കുള്ള കണക്ടിംഗ് വിമാനത്തിനായി ആയിരുന്നു ലെന ഇവിടെ ഇറങ്ങിയത്.

ലെനയ്‍ക്കൊപ്പം മലയാളി താരം നിമിഷ സജയനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts