ബെംഗളൂരു: ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിലെ ചൈനക്കാരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വായ്പത്തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനായ ചൈനക്കാരൻ ഹോങ്ങിനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ബെംഗളൂരുവിൽനിന്ന് സിങ്കപ്പൂർ വഴി ഇയാൾ ചൈനയിലേക്ക് കടന്നതായാണ് വിവരം. ഹോങ്ങിനെ പിടികൂടുന്നതിന് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇന്റർപോൾ സഹായം തേടാൻ ആലോചിക്കുന്നതായും സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ചെന്നൈ സ്വദേശിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈമാസമാദ്യമാണ് രണ്ട് ചൈനക്കാരടക്കം മൊത്തം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് പിന്നിൽ…
Read MoreAuthor: ന്യൂസ് ഡെസ്ക്
ബീഫ് അധികം നൽകാത്തതിനെ തുടർന്ന് കട കത്തിച്ച് പ്രതികാരം
ബെംഗളൂരു: ബീഫ് അധികം നൽകാത്തതിനെ തുടർന്ന് കട കത്തിച്ച് പ്രതികാരം. കടയുടമ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരൂവില്‍ ശനിയാഴ്ചയാണ് സംഭവം. 39കാരനായ നാഗരാജ് ആണ് പ്രതി. ഒരു കിലോഗ്രാം ബീഫ് വാങ്ങാനാണ് നാഗരാജ് കടയില്‍ പോയത്. 300 രൂപ കൊടുത്ത് ബീഫ് വാങ്ങി. സാധനം വാങ്ങുന്നതിനിടെ, ബീഫ് അധികമായി തരാമോ എന്ന് നാഗരാജ് ചോദിച്ചു. ഇത് നിരസിച്ച കടയുടമ നാഗരാജിനെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നാഗരാജ് ബീഫുമായി കൂട്ടുകാരന്റെ വീട്ടില്‍ പോയി. അവിടെ…
Read Moreപാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിന് ഭാര്യാപിതാവിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനവും കൊലപാതക ശ്രമവും
ബെംഗളൂരു: ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് പരാതി. കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഗോപാലകൃഷ്ണയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഒന്നര കൊല്ലം മുന്‍പായിരുന്നു ഗോപാലകൃഷണയുടെ കല്യാണം. ഗായത്രിയെയാണ് വിവാഹം ചെയ്തത്. ഹോട്ടലിലെ ജീവനക്കാരനാണ് ഗോപാലകൃഷ്ണ. കല്യാണത്തിന് ശേഷം ഭാര്യയുമൊന്നിച്ച് സ്വന്തം വീട്ടിലേക്ക് ഗോപാലകൃഷ്ണ മാറി. എന്നാല്‍ അവിടെ താമസിക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ…
Read Moreമലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച് അപകടം; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍
തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച് അപകടം. തീയും പുകയും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയതോടെ വലിയ ദുരന്തം ഒഴിവായി. ഉടന്‍ തന്നെ തീയണയ്ക്കാനായത് നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തിയതോടെ മറ്റ് ബോഗികളിലേക്ക്…
Read Moreരഹസ്യ അറയിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യ അറയിൽ ഒരുകിലോയിലധികം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണത്തിന് 56.6 ലക്ഷം രൂപ വില വരുമെന്നാണ് കസ്റ്റംസ്ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശിയായ 48-കാരിയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ദുബായിൽ ഹ്രസ്വ സന്ദർശനത്തിന് പോയതിന്റെയും തിരിച്ച് ബെംഗളൂരുവിലിറങ്ങിയതിന്റെയും കാരണം ബോധിപ്പിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ ബാഗിലെ അറയ്ക്കുള്ളിൽ ഒരുകിലോയിലധികം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിക്ക് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘവുമായി…
Read Moreഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും
ബെംഗളൂരു: സംസ്ഥാനത്ത് ഒർഡിനൻസിലൂടെ നടപ്പായ ഗോവധ നിരോധന നിയമത്തിൽ ഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും. ഗോവധ നിരോധന ബില്ലിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കർണാടക ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റത്തിനൊരുങ്ങുന്നത്. കന്നുകാലികളുമായി യാത്രചെയ്യുന്ന കർഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. വിവാദ നിയമത്തിലെ ചില നിബന്ധനകൾ സർക്കാർ പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി വ്യക്തമാക്കി. പശുക്കളെ അറുക്കാൻ കൊണ്ടുപോവുന്നത് തടയുന്ന സാധാരണ ജനങ്ങൾക്ക് നിയമപിന്തുണയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിൻറ പേരിൽ…
Read Moreമുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം
കൊച്ചി: മുന്നൂറോളം വ്യവസായ സ്ഥാപനങ്ങൾ നിലകൊള്ളുന്ന എറണാകുളം എടയാർ വ്യവസായ മേഖലയിൽ വൻതീപിടിത്തം. രാത്രി 12 മണിയോടെയാണ് എടയാർ വ്യവസായ മേഖലയിലെ ഒറിയോൺ എന്ന പെയിന്റ് ഉത്പന്ന കന്പനിയിൽ തീപിടിച്ചത്. ഓറിയോണിൽ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറെടുത്താണ് തീ പൂർണമായും അണച്ചത്. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപെട്ടത്…
Read Moreഅതിതീവ്ര വൈറസ്: ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു; ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന
ലണ്ടൻ: ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബ്രസീലില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നിരുന്നു. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി…
Read Moreകേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേഷത്തിൽ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലയാളികളുൾപ്പെട്ട ഏഴംഗസംഘം പിടിയിൽ
ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 3 മലയാളികള്‍ ഉള്‍പ്പെടെ 7 അംഗ സംഘം മൈസൂരില്‍ പിടിയില്‍. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മുസ്തഫ (57), കുഞ്ഞിരാമൻ (59), കാസർകോട് ഹദൂർ സ്വദേശി മുഹമ്മദ് ഷാഫി (47), കുടക്, മടിക്കേരി സ്വദേശികളായ അബ്ദുൾ ഹക്കീം(44), ബി.പി. ഗുരുചരൺ (34), കക്കബെ സ്വദേശി കെ.എ. കാർത്തിക് (29), മൈസൂരുവിലെ ബന്നിമണ്ഡപ് നിവാസി സമീയുള്ള (47) എന്നിവരെയാണ് മൈസൂരു…
Read Moreകാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് തുടക്കം; നഗരത്തിൽ 10 കേന്ദ്രങ്ങൾ
ബെംഗളൂരു: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് രാജ്യത്ത് തുടക്കമാകും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും. ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്സിനേഷന്‍ സമയം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീൽഡിനാണ് മുൻഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക.…
Read More