കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് തുടക്കം; നഗരത്തിൽ 10 കേന്ദ്രങ്ങൾ

ബെംഗളൂരു: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് രാജ്യത്ത് തുടക്കമാകും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും.

ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ്  വാക്സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്സിനേഷന്‍ സമയം.

കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീൽഡിനാണ് മുൻ​ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും  മുലയൂട്ടുന്ന അമ്മമാര്‍ക്കും  വാക്സീന്‍ കൊടുക്കരുത്. ഒരേ വാക്സീന്‍ തന്നെ രണ്ട് തവണയും നല്‍കണം എന്നിങ്ങനെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ആദ്യദിവസം തന്നെ സംസ്ഥാനത്ത് 24,300 പേർ കുത്തിവെപ്പെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. സംസ്ഥാനത്ത് ആകെ 243 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച കുത്തിവെപ്പു നടക്കുക.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

237 കേന്ദ്രങ്ങളിൽ കോവിഷീൽഡും ആറു കേന്ദ്രങ്ങളിൽ കോവാക്സിനുമാണ് കുത്തിവെപ്പിനെത്തിച്ചിരിക്കുന്നത്. ബെല്ലാരി, ശിവമോഗ, ഹാസൻ, ചിക്കമഗലൂർ, ചാമരാജനഗർ, ദേവനഗെരെ എന്നിവിടങ്ങളിലാണ് കോവാക്സിൻ കുത്തിവെപ്പു നടക്കുക.

ബെംഗളൂരുവിൽ പത്ത് കുത്തിവെപ്പു കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ബെംഗളൂരു മെഡിക്കൽ കോളേജിലെ പ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വൽ ആയി നിർവഹിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts