കാറിന് പിന്നിൽ ലോറിയിടിച്ചു;2 മലയാളി യുവാക്കൾ മരിച്ചു.

ബെംഗളൂരു : മണ്ഡ്യയിലെ മലവളളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ 2 മലയാളി യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.

ഗുരുവായൂർ കോട്ടപ്പടി തുലൗഞ്ചേരി കിഴക്കേവീട്ടിൽ ടി.കെ. പ്രകാശിന്റെയും ചിത്രയുടെയും മകൻ അർജുൻ പ്രകാശ് (23),എറണാകുളം നോർത്ത് കുത്തിയതോട് മണത്തറ മണവാളൻ വീട്ടിൽ ബാബുവിന്റെയും ടെസ്സിയുടെയും മകൻ ഷിബിൻ ബാബു (23) എന്നിവരാണ് മരിച്ചത്.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

2 കാറുകളിലായി 10 പേർ ശിവന സമുദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു, ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.

അർജ്ജുൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു ഷിബിൻ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്.

അർജുൻ ബസവ നഗറിലും ഷിബിൻ വിജ്ഞാൻ മാണ് താമസിച്ചിരുന്നത്.

അർജുൻ്റെ മൃതദേഹം ബെംഗളൂരുവിൽ തന്നെ സംസ്കരിച്ചു. ഷിബിൻ്റെ സംസ്കാരം ഞായറാഴ്ച രാവിലെ 11-ന് എറണാകുളം നോർത്ത് കുത്തിയത്തോട് സെയ്ന്റ് തോമസ് ദേവാലയത്തിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts