പഠിക്കാം ഒരു കന്നഡ വാക്ക് ;ഇന്ന് “ലസികെ”

ബെംഗളൂരു : ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടത്തെ ഭാഷ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ…

കന്നഡയിലെ ഓരോ വാക്കുകൾ ഓരോ ലേഖനങ്ങളിലൂടെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് കന്നഡയിൽ സംസാരിക്കുന്ന ആളുകൾക്കിടയിലും ചാനൽ ചർച്ചകളിലും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളിലും കേൾക്കുന്ന വാക്കാണ് “ലസികെ “.

ലസികെ – എന്നാൽ രോഗ പ്രതിരോധ കുത്തിവെപ്പ്, അല്ലെങ്കിൻ വാക്സിൻ എന്ന് ഇംഗ്ലീഷ്. മലയാളത്തിൽ നമ്മൾ ഇതുവരെ വാക്സിന് ഒരു ഒറ്റ വാക്ക് കണ്ടു പിടിച്ചിട്ടില്ല, ഇനി ഉണ്ടെങ്കിൽ തന്നെ ആരും സാധാരണയായി ഉപയോഗിക്കാറില്ല.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

“ചുച്ചുമൊദു” എന്നാൽ കുത്തി വെപ്പ് എന്നും അർത്ഥം. സൂചി എന്നും ഉപയോഗിക്കാറുണ്ട്.

ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കാമെങ്കിലും ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളിൽ പോകേണ്ടി വരുന്നവർക്ക് ഇത്തരം വാക്കുകൾ പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts