രഹസ്യ അറയിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യ അറയിൽ ഒരുകിലോയിലധികം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

പിടികൂടിയ സ്വർണത്തിന് 56.6 ലക്ഷം രൂപ വില വരുമെന്നാണ് കസ്റ്റംസ്ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശിയായ 48-കാരിയാണ് അറസ്റ്റിലായത്.

വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ദുബായിൽ ഹ്രസ്വ സന്ദർശനത്തിന് പോയതിന്റെയും തിരിച്ച് ബെംഗളൂരുവിലിറങ്ങിയതിന്റെയും കാരണം ബോധിപ്പിക്കാൻ കഴിഞ്ഞില്ല.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ഇതേത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ ബാഗിലെ അറയ്ക്കുള്ളിൽ ഒരുകിലോയിലധികം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

യാത്രക്കാരിക്ക് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരുകയാണെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts