ഗോ​സം​ര​ക്ഷ​ക​ർ​ക്ക്​ ന​ൽ​കു​ന്ന നി​യ​മ​സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും

ബെംഗളൂരു: സംസ്ഥാനത്ത് ഒ​ർ​ഡി​ന​ൻ​സി​ലൂ​ടെ ന​ട​പ്പാ​യ ഗോ​വ​ധ നി​രോ​ധ​ന നി​യ​മ​ത്തി​ൽ ഗോ​സം​ര​ക്ഷ​ക​ർ​ക്ക്​ ന​ൽ​കു​ന്ന നി​യ​മ​സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചേ​ക്കും.

ഗോ​വ​ധ നി​രോ​ധ​ന ബി​ല്ലി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ക​ർ​ണാ​ട​ക ഹൈ​കോടതി സർക്കാരിന്റെ  വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​ർ​ക്കാ​ർ പി​ന്മാ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ക​ന്നു​കാ​ലി​ക​ളു​മാ​യി യാ​ത്ര​ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ​യ​ട​ക്കം ത​ട​യു​ക​യും വി​ചാ​ര​ണ ചെ​യ്യു​ക​യും ചെ​യ്യാ​നു​ള്ള സാ​ധ്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ജ​നു​വ​രി 18ന​കം നി​ല​പാ​ട്​ ​വ്യ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

  സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു

വി​വാ​ദ നി​യ​മ​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ൾ സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന്​ നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി വ്യ​ക്ത​മാ​ക്കി. പ​ശു​ക്ക​ളെ അ​റു​ക്കാ​ൻ കൊ​ണ്ടു​പോ​വു​ന്ന​ത്​ ത​ട​യു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക്​ നി​യ​മ​പി​ന്തു​ണ​യാ​ണ്​ ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​തെ​ന്നും ഗോ​വ​ധ നി​രോ​ധ​ന​ത്തി​ൻറ പേ​രി​ൽ ഗു​ണ്ടാ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​യ​മ​മ​ന്ത്രി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ; ന​ഗരം ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്, യുവി വികിരണത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us