മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച്‌ അപകടം; ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച്‌ അപകടം. തീയും പുകയും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച്‌ തീവണ്ടി നിര്‍ത്തിയതോടെ വലിയ ദുരന്തം ഒഴിവായി.

ഉടന്‍ തന്നെ തീയണയ്ക്കാനായത് നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്.

യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച്‌ റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തിയതോടെ മറ്റ് ബോഗികളിലേക്ക് തീപിടിച്ചില്ല. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്.

അധികംവൈകാതെ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വര്‍ക്കലയില്‍ തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. തീപ്പിടിത്തമുണ്ടായ പാഴ്‌സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു.

ഇവ തമ്മിലുരസിയുള്ള തീപ്പൊരിയില്‍ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരെ തീവണ്ടിയില്‍ നിന്ന് പുറത്തേക്കിറക്കി.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

ആര്‍ക്കും പരിക്കുകളില്ല. യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാരെ തിരികെ തീവണ്ടിയില്‍ കയറ്റി ഉടന്‍ തന്നെ യാത്രപുറപ്പെടും എന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts