ബെംഗളൂരു: സംസ്ഥാനത്ത് പത്താംക്ലാസ്, രണ്ടാം വർഷ പി.യു. ക്ലാസ് തുടങ്ങിയശേഷം കോവിഡ് സ്ഥിരീകരിച്ചത് 211 അധ്യാപകർക്ക്. ഉത്തരകന്നഡ ജില്ലയിൽ മാത്രം 20 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെലഗാവിയിൽ 19 പേർക്കും ശിവമോഗ, ഹാസൻ, മാണ്ഡ്യ എന്നീ ജില്ലകളിൽ 39 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുമകൂരു, മൈസൂരു, ചാമരാജ്നഗർ, ഗദക് എന്നീ ജില്ലകളിലായി 45 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു. ജനുവരി ഒന്നുമുതലാണ് പത്താംക്ലാസ്, രണ്ടാംവർഷ പി.യു. ക്ലാസുകൾ തുടങ്ങിയത്. ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ദിവസവും അണുനശീകരണവും നടത്തിവരികയാണ്. എന്നാൽ കോവിഡ് ബാധിക്കുന്ന…
Read MoreAuthor: ന്യൂസ് ഡെസ്ക്
വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിൽ സാൻഫ്രാൻസിസ്‌കോ- ബെംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും
ബെംഗളൂരു: വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിൽ സാൻഫ്രാൻസിസ്‌കോ- ബെംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് രാത്രി 8.30ന് പുറപ്പെടും. വിമാനം അതിസങ്കീർണമായ ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ച് തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ബംഗളൂരുവിൽ എത്തും. നോൺ സ്‌റ്റോപ്പായി 14000 കിലോമീറ്ററിലധികമാണ് യാത്രയിൽ പിന്നിടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യോമപാതകളിൽ ഒന്നാണ് ഇത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ ആണ് ഫ്‌ളൈറ്റിന്റെ കമാൻഡിംഗ് ഓഫീസർ. ക്രൂ അംഗങ്ങളും വനിതകളാണ്. സോയയ്‌ക്കൊപ്പം ക്യാപ്റ്റൻമാരായ തൻമയ്…
Read Moreയു.കെ വൈറസിനെക്കാള്‍ വ്യാപന ശേഷിയുള്ള വൈറസ് അമേരിക്കയിൽ
വാഷിങ്ടൺ: വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ് പ്രകാരം വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യത. യു.കെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിനോടകം തന്നെ വൈറസിന്റെ യു.എസ് വകഭേദം രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വസന്തകാലത്തും വേനൽകാലത്തും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ ഇരട്ടിയോളം വർധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്. ഈ വർധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ…
Read Moreനഗരത്തിൽ ഇനി റോഡ് ഗതാഗത നികുതിയും നൽകണം
ബെംഗളൂരു: ഏപ്രിൽ മുതൽ വസ്തുനികുതിയോടൊപ്പം റോഡ് ഗതാഗത സെസ് കൂടി പിരിക്കാൻ തീരുമാനിച്ച് ബി.ബി.എം.പി. വസ്തുനികുതിയുടെ രണ്ടുശതമാനമാണ് സെസ്സായി പിരിക്കുക. കോർപ്പറേഷന്റെ തീരുമാനത്തിന് നഗരവികസനവകുപ്പിന്റെ അനുമതി ലഭിച്ചു. നഗരത്തിലെ റോഡുകളിൽ കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ തുക ഉപയോഗിക്കും. വർഷത്തിൽ ചുരുങ്ങിയത് 150 കോടിയെങ്കിലും സെസ്സായി പിരിച്ചെടുക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. രണ്ടുവർഷം മുമ്പാണ് സെസ് ഏർപ്പെടുത്താനുള്ള ആലോചന കോർപ്പറേഷൻ തുടങ്ങിയത്. എന്നാൽ ജനവികാരം എതിരാകുമെന്ന് ഭയന്ന് നഗരവികസനവകുപ്പ് ഇതിന് അനുമതി നൽകിയിരുന്നില്ല. മൂന്നുമാസങ്ങൾക്ക് മുമ്പ് വീണ്ടും അനുമതിതേടി കോർപ്പറേഷൻ നഗരവികസനവകുപ്പിനെ സമീപിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തികപ്രതിസന്ധിയും കോർപ്പറേഷൻ…
Read Moreഷെയർ ടാക്സികൾക്ക് പ്രിയമേറുന്നു; അന്തർസംസ്ഥാന ബസ്സുകളുടെ നില പരുങ്ങലിൽ
ബെംഗളൂരു: ഷെയർ ടാക്സികൾക്ക് പ്രിയമേറുന്നു; അന്തർസംസ്ഥാന ബസ്സുകളുടെ നില പരുങ്ങലിൽ. നാട്ടിൽനിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കും ഒട്ടേറെ ഷെയർ ടാക്സികളാണ് സർവീസ് നടത്തുന്നത്. ഔദ്യോഗിക അനുമതികളൊന്നും ഇവയ്ക്കില്ലെങ്കിലും ഇത്തരം വാഹനങ്ങൾ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് പോകുന്നവരെ ഒരുമിച്ച് ഒരു വാഹനത്തിൽ കൊണ്ടുപോകുന്നതാണ് ഈസംവിധാനം. വീടിന് സമീപത്ത് ഇറക്കുകയും ആവശ്യപ്പെടുന്ന സ്ഥലത്തെത്തി വാഹനത്തിൽ കയറ്റുകയും ചെയ്യുന്നതാണ് ഇവരുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കോളേജുകൾ തുറന്നിട്ടും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നിട്ടും കർണാടക, കേരള ആർ.ടി.സി.കളിലും സ്വകാര്യബസുകളിലും മതിയായ യാത്രക്കാരില്ല. സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്നുണ്ടെങ്കിലും…
Read Moreനഗരത്തിലെ ഐ.ടി മേഖലയിൽ തുടരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി
ബെംഗളൂരു: ഐ.ടി മേഖലയിലെ ജോലിക്കാർക്ക് നൽകിവന്നിരുന്ന വർക്ക് ഫ്രം ഹോം ഇളവ് പിൻവലിക്കണമെന്ന് നഗരത്തിലെ മുതിർന്ന ബി.ജെ.പി എം.പി പി.സി മോഹൻ. രാജ്യത്തെ ഐടി വിദഗ്ധരുടെ മൂന്നിലൊന്നുമുള്ള ബെംഗളൂരുവിലെ ഐ.ടി മേഖലയിൽ തുടരുന്ന വർക്ക് ഫ്രം ഹോം ഇളവ് മറ്റുതൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി എം.പിയുടെ ആവശ്യം. ഐടി ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം നൽകുന്നത് കാബ്, റിക്ഷ തുടങ്ങിയ ഗതാഗത മേഖലകളിലെയും ഹോട്ടൽ ഉൾപ്പെടെയുള്ള മറ്റു മേഖലകളിലെയും തൊഴിലാളികളെ സാരമായി ബാധിച്ചു. മറ്റു മേഖലകളെല്ലാം സാധാരണ നിലയിലേക്ക് മാറികഴിഞ്ഞിട്ടും സാമ്പത്തി സ്ഥിതി…
Read Moreമാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നൽകിയില്ല; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നൽകിയില്ല; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ഇളയ സഹോദരനെ കിണറില്‍ തള്ളിയിട്ട ശേഷം 16കാരനും കൂടെ ചാടി. ഇരുവരും മരിച്ചു. 12 വയസുകാരനായ ഇളയ സഹോദരന് നീന്തല്‍ വശമില്ല. 16കാരന്‍ നല്ല നീന്തല്‍ക്കാരനാണ്. കല്ല് നിറച്ച ബാഗ് അരയില്‍ കെട്ടിവെച്ച ശേഷമാണ് 16കാരന്‍ വെള്ളത്തിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് കലബുര്‍ഗി ജില്ലയിലാണ് സംഭവം നടന്നത്. ടച്ച് സ്‌ക്രീന്‍ ഉള്ള പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തരാന്‍ സുനില്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ്…
Read Moreസംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു
ബെംഗളൂരു: സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നിലവിൽ വന്നു. ഇതു സംബന്ധിച്ച ഓർഡിനൻസിൽ ഗവർണര് ഒപ്പി ട്ടതോടെയാണ് നിയമം നിലവിൽ വന്നത്. പശു, പശുക്കിടാവ്, കാള, എന്നിവയെയും 13 വയസ്സിൽ താഴെയുള്ള എരുമയെയും പോത്തിനെയും കൊല്ലുന്നത് നിരോധിച്ചുള്ളതാണ് നിയമം. ഇത് ലംഘിക്കുന്നവർക്ക് മൂന്നുവർഷംമുതൽ ഏഴുവർഷംവരെ തടവും അരലക്ഷംമുതൽ പത്ത് ലക്ഷം രൂപവരെ പിഴയും ശിക്ഷയായി നിയമം നിർദേശിക്കുന്നു. കശാപ്പിനായി കാലികളെ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതായി സംശയമുയർന്നാൽ പോലീസിന് പരിശോധിക്കാനും അവയെ പിടിച്ചെടുക്കാനും നിയമം അധികാരം നൽകുന്നു. ഡിസംബറിൽ നിയമസഭ പാസാക്കിയ കന്നുകാലി കശാപ്പുനിരോധന…
Read Moreവാഹനാപകടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി മരിച്ചു. കൂടെ യാത്ര ചെയ്ത കണ്ണൂർ സ്വദേശി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ബിസിനസ് ആവശ്യത്തിന് മൈസൂരുവിലെത്തിയ കല്യാശ്ശേരി ഹാജിമൊട്ടയിലെ കിരിരകത്ത് നൗഷാദ് (48) ആണ് വാഹനാപകടത്തിൽ മരിച്ചത്. മൈസൂരുവിലെ ബണ്ഡിപാളയയിൽവെച്ചാണ് സംഭവം. നാട്ടിൽ ബോട്ടിന്റെ വർക്ക്‌ഷോപ്പ് നടത്തുകയാണ് നൗഷാദ്. ഒരു ബോട്ടിന്റെ ഉടമസ്ഥനുമാണ്. ബോട്ടിന്റെ യന്ത്രഭാഗങ്ങൾ വാങ്ങാൻ വേണ്ടിയാണ് റൗഫിനൊപ്പം സ്വകാര്യവാഹനത്തിൽ മൈസൂരുവിലെത്തിയത്. തുടർന്ന് വാഹനം പാർക്കുചെയ്തശേഷം ഓട്ടോറിക്ഷയിൽ പോകവേയാണ് അപകടമുണ്ടായത്. കാറിന്റെ വശത്തിൽ ഇടിച്ച ഓട്ടോയിൽനിന്ന് നൗഷാദും റൗഫും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ മൈസൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച…
Read Moreബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽനിന്നും തിരിച്ചെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 45 ആയി. 11 UK returnees have tested positive for new coronavirus strain in the state: Karnataka Health Minister K Sudhakar pic.twitter.com/SYW1HJ02X6 — ANI (@ANI) January 5, 2021 അതേസമയം ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപന ഭീഷണിനിലനിൽക്കെ ബ്രിട്ടനിൽനിന്നും അടുത്തിടെ കർണാടകത്തിൽ മടങ്ങിയെത്തിയ 75 പേരെ ഇനിയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താൻ സർക്കാർ എമിഗ്രേഷൻ വകുപ്പിന്റെ സഹായം…
Read More