അധ്യാപകർക്കിടയിലെ കോവിഡ് വ്യാപനം സ്കൂളുകളുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്നു

ബെംഗളൂരു: സംസ്ഥാനത്ത് പത്താംക്ലാസ്, രണ്ടാം വർഷ പി.യു. ക്ലാസ് തുടങ്ങിയശേഷം  കോവിഡ് സ്ഥിരീകരിച്ചത് 211 അധ്യാപകർക്ക്.

ഉത്തരകന്നഡ ജില്ലയിൽ മാത്രം 20 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെലഗാവിയിൽ 19 പേർക്കും ശിവമോഗ, ഹാസൻ, മാണ്ഡ്യ എന്നീ ജില്ലകളിൽ 39 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തുമകൂരു, മൈസൂരു, ചാമരാജ്നഗർ, ഗദക് എന്നീ ജില്ലകളിലായി 45 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു. ജനുവരി ഒന്നുമുതലാണ് പത്താംക്ലാസ്, രണ്ടാംവർഷ പി.യു. ക്ലാസുകൾ തുടങ്ങിയത്.

ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ദിവസവും അണുനശീകരണവും നടത്തിവരികയാണ്. എന്നാൽ കോവിഡ് ബാധിക്കുന്ന അധ്യാപകരുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.

അതേസമയം സ്കൂളുകളിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങളൊരുക്കണമെന്നാണ് അധികൃതരുടെ നിർദേശം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അധ്യാപകർ ഹാജരാക്കണമെന്നാണ് നിർദേശം.

വിദ്യാർഥികളെയും കർശന പരിശോധനകൾക്ക് ശേഷമാണ് സ്കൂളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. പത്താംക്ലാസ്, രണ്ടാം വർഷ പി.യു. ക്ലാസ് വിദ്യാർഥികളുടെ ക്ലാസുകൾ നിരീക്ഷിച്ചശേഷം മറ്റു വിദ്യാർഥികൾക്കും നേരിട്ട് ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us