11 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഓഫീസറും സഹായിയായ പോലീസും പിടിയിൽ.

ബെംഗളൂരു: ചിക്ക ജാല താലൂക്ക് ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ പുട്ടഹനുമയ്യയും ചിക്കജാല പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജുവുമാണ് കെണി യിലൂടെ പിടിയിലായത്.

ഏകദേശം മൂന്നുകോടി രൂപ വിലമതിക്കുന്ന 5 ഏക്കർ ഭൂമി തർക്കത്തിൽ ആയപ്പോൾ ഭൂവുടമ സംരക്ഷണം ആവശ്യപ്പെട്ടു ഇവരെ സമീപിച്ചു. പ്രതിഫലമായി കൈക്കൂലി ആവശ്യപ്പെട്ട ഇവർ പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

തർക്ക വിഷയത്തിൽ ആയ ഭൂമി വിൽക്കുന്നതിനായി മുൻപ് കരാർ ഒപ്പുവച്ചിരുന്നുവെങ്കിലും ധാരണാപത്ര കാലാവധി കഴിഞ്ഞു പോയതിനാൽ ഭൂവുടമ പുതിയ വില്പനകരാർ മറ്റൊരാളുമായി ഒപ്പുവച്ചതാണ് തർക്കത്തിന് തുടക്കം. തർക്കം നിയമനടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ഭൂമി സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചത് ആയിരുന്നു ഭൂവുടമ എന്ന് അഴിമതി വിരുദ്ധ സേന എസ്പി ശ്രീ കുൽദീപ് കുമാർ ജെയിൻ അറിയിച്ചു.

പോലീസ് സ്റ്റേഷനിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും നാലു ലക്ഷം രൂപ ഇൻസ്പെക്ടർ യശ്വന്ത് മുൻപുതന്നെ കൈപ്പറ്റിയെന്നും ആണ് ഭൂവുടമ അറിയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts