ഇനി സാധാരണക്കാര്‍ക്ക് കൂടി സിനിമ കാണാം;മള്‍ടിപ്ലെക്സ് കളിലെ മിനിമം നിരക്ക് 120 രൂപ??

ബെന്ഗളൂരു : സാധാരണക്കാര്‍ക്ക് കൂടി സിനിമ കാണാന്‍ ഉള്ള അവസരം ലഭിക്കുക എന്നാ ലക്ഷ്യം മുന്‍നിര്‍ത്തി  മള്‍ടിപ്ലെക്സ് കളിലെ  ടിക്കറ്റ്‌ നിരക്കുകള്‍ 120 രൂപയില്‍ നിന്ന് തുടങ്ങാന്‍ നിര്‍ദേശം.പരിഷ്കരിച്ച ചലച്ചിത്ര നയത്തില്‍ ആണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ നിര്‍ദേശം അടങ്ങിയ അന്തിമ റിപ്പോര്‍ട്ട്‌ ചലന ചിത്ര അകാദമി അടുത്തമാസം സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും.

നഗരത്തിലെ മള്‍ടിപ്ലെക്സ്കളില്‍ ഇപ്പോഴത്തെ നിരക്ക് 200രൂപ മുതല്‍  1500രൂപവരെ ആണ്.എന്നാല്‍ തമിഴ്നാട്ടില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 150 രൂപ ആണ്.ഇത് സാധാരണക്കാരെ കൂടി മള്‍ടിപ്ലെക്സിനോട് അടുപ്പിക്കുന്നു.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

ഇപ്പോള്‍ പ്രയിം ടൈമില്‍ ഹോളിവൂഡ്‌ ബോളിവൂദ് സിനിമകള്‍ക്ക്  ആണ് മള്‍ടിപ്ലെക്സകളില്‍ പ്രാധാന്യം കൊടുക്കുന്നത്,എന്നാല്‍ ഈ സമയത്ത് കുറഞ്ഞത്‌ രണ്ടു കന്നഡ സിനിമകള്‍ എങ്കിലും പ്രദര്‍ശിപ്പിക്കണം എന്നും നിര്‍ദേശം ഉണ്ട്.

നിരക്കുകള്‍ ഏകീകരിക്കാന്‍ ഉള്ള നീക്കത്തിനെതിരെ മള്‍ടിപ്ലെക്സ് ഉടമകള്‍ രംഗത്തുവന്നു ,സാധാരണ തീയേറ്ററുകളെ അപേക്ഷിച്ച് മള്‍ടിപ്ലെക്സ്കള്‍ക്ക് പ്രവര്ത്തന ചെലവ് കൂടുതല്‍ ആണെന്നും ,സര്‍ക്കാര്‍ നികുതികുറച്ചാല്‍ മാത്രമേ 120 രൂപയില്‍ ടിക്കറ്റ്‌ നല്‍കാന്‍ കഴിയുക ഉള്ളൂ എന്നും അവര്‍ അഭിപ്രായപ്പെടുന്നു.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

കര്‍ണാടക ചലന ചിത്ര അക്കാദമി ചെയര്‍മാന്‍ എസ് വി രാജേന്ദ്ര സിംഗ് ന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് ചേംബര്‍ ഓഫ് കോമെര്സ് ,ചലച്ചിത്ര പ്രവര്‍ത്തകര്‍ ,ഉടമകള്‍ എന്നിവരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts