ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം; മൃതദേഹം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാന നഗരം. ആയിരങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി നേരാൻ ദർബാർ ഹാളിലും കെ പി സി സി ആസ്ഥാനത്തും ഒഴുയി എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. വൈകിട്ട് തിരുനക്കരയിൽ പൊതു ദർശനം. സംസ്കാരം നാളെ പുതുപ്പള്ളി വലിയ പള്ളിയിൽ നടക്കും.

വിലാപയാത്ര കടന്നുപോകുന്ന എം സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കോട്ടയത്ത് സ്കൂട്ടുകൾക്ക് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു. കൂടാതെ ആദര സൂചകമായി കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ അടച്ചിടും. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാവ്യാപാര സ്ഥാപനങ്ങൾക്കും അന്നേ ദിവസം രാവിലെ മുതൽ അടച്ചിടും.

അർബുദ രോഗത്തിന് ചികിൽസയിലിരിക്കെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയാണ് ഉമ്മൻ ചാണ്ടി മരിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. ശേഷം ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം, കർണാടക മുൻ മന്ത്രിയായിരുന്ന ടി. ജോണിൻ്റെ ഇന്ദിരാനഗറിലെ വീട്ടിലാണ് എത്തിച്ചത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്തിമോപചാരം അർപ്പിക്കാൻ എത്തി, വീടിനടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. തുടർന്ന് എയർ ആംബുലൻസ് വഴിയാണ് ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us