മാന്‍വേട്ട കേസ്: സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തന്‍

മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. സല്‍മാനൊപ്പം കേസിലെ മറ്റ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നല്‍കിയ കോടതി പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം തള്ളിയാണ് വിധി പ്രസ്താവിച്ചത്.ജോധ്പൂരിന് സമീപം സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു കേസുകളാണ് താരത്തിനെതിരേ ചുമത്തിയിരുന്നത്. 1998 സെപ്റ്റംബര്‍ 26നും 28നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ വെറുതെവിട്ട വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുo.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts