ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നും തിരിച്ചു വിളിച്ചു കേന്ദ്ര സർക്കാർ; കാശ്മീർ വിഷയത്തിൽ ഇതുവരെ കാണാത്ത നീക്കങ്ങളുമായി മോഡി സർക്കാർ

ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ പാക്കിസ്ഥാൻ സ്കൂളുകളിൽ നിന്നും തിരിച്ചു വിളിച്ചു കേന്ദ്ര സർക്കാർ; കാശ്മീർ വിഷയത്തിൽ ഇതുവരെ കാണാത്ത നീക്കങ്ങളുമായി മോഡി സർക്കാർ പാക് സ്കൂളുകളിൽപഠിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മക്കളെ തിരിച്ചു വിളിക്കാൻ ഇന്ത്യആവശ്യപ്പെട്ടു . പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . സുരക്ഷാ കാരണങ്ങളാലാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരുമാസമായി ഇതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്നും അറിയിച്ചു. കാശ്മീർ പ്രക്ഷോഭങ്ങളുടെ പേരിൽ ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളുന്നത് . ഹിസ്ബുൾ മുജാഹുദ്ധീൻ…

Read More

മലയാളി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച്‌ ആറ് മലയാളികള്‍ മരിച്ചു

മലയാളി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച്‌ ആറ് പേര്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തേനിയില്‍ നിന്ന് 27 കി.മീ മാറി ദേവതാനപ്പട്ടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.ഇടുക്കി ജില്ലയിലെ തങ്കമണ്ണിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്ബോ ട്രാവലര്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ടെമ്ബോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. ആറ് പേരും അപകടസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടെന്നാണ് സൂചന

Read More

ബിജെപിക്കെതിരെ ആഞ്ഞടിച്ചു നവജ്യോത് സിംഗ് സിദ്ധു

രാജ്യസഭയിൽ നിന്നും ബിജെപിയിൽ നിന്നും രാജിവച്ചതിന് ശേഷം ഒരാഴ്ചയായി മൗനം പാലിച്ചിരുന്ന നവ്ജോധ് സിദ്ധു ശക്തമായ ഭാഷയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നു. ജന്മദേശമായ പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ നിരന്തരം ശ്രമമുണ്ടായതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചത്. തന്നെ തുണച്ച വോട്ടർമാരെ ഉപേക്ഷിച്ച് പഞ്ചാബ് വിട്ടുപോകില്ലെന്നും നവ്ജോധ് സിദ്ധു പറഞ്ഞു.പഞ്ചാബിൽ നിന്നു തന്നെ മാറ്റിനിർത്താൻ ശ്രമിച്ചതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചതെന്ന് സിദ്ധു പറഞ്ഞു. എന്നാൽ ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന സൂചന നൽകാൻ നവ്ജോധ് സിദ്ധു വിസമ്മതിച്ചു. പഞ്ചാബി നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ധുവിനെ…

Read More

സ്കൂൾ ബസിൽ ട്രെയിനിടിച്ച് ഏഴ് മരണം

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ച് ഏഴ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. യുപിയിലെ ബദോഹി ജില്ലയിലെ ആളില്ലാ ലെവൽ ക്രോസിലാണ് അപകടം ഉണ്ടായത്.സ്കൂളിൽ നിന്നും മടങ്ങുന്നവഴിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാൻ ദൂരേക്ക് തെറിച്ച് പോയി. ഏഴ് കുട്ടികളും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുണ്ട്. 20 കുട്ടികൾ സ്‌കൂള്‍വാനിലുണ്ടായിരുന്നതെന്നാണു വിവരം.പരിക്കേറ്റിരിക്കുന്ന ചില കുട്ടികളുടെ നില ഗുരുതരമായതിനാൽ മരണ സംഘ്യ ഉയരാൻ ഇടെയുണ്ട് എന്നും റിപ്പോർട്ടുണ്ട്

Read More

സി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും :കോടിയേരി ,പ്രസംഗം വിവാദത്തിലേക്ക്

പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയും…

Read More

അഭയം കൊടുത്തവർക്ക് പണികൊടുത്ത്‌ അഭയാർത്ഥികൾ

ബെർലിൻ:ജർമനിയിൽ സിറിയൻ അഭയാര്ഥിയുടെ ആക്രമണം വീണ്ടും. സിറിയൻ അഭയാർത്ഥിയുടെ കത്തിക്കുത്തേറ്റ് ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമനിയിലെ സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്‌ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്.പതിനെട്ട് മാസങ്ങൾക്ക് മുൻപ് സിറിയയിൽ നിന്നും ജർമനിയിൽ എത്തിയതായിരുന്നു 21കാരനായ യുവാവ്. നഗരത്തിലെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന യുവാവ് സമീപം നടന്നു പോകുകയായിരുന്ന സ്ത്രീയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയ്യിലുണ്ടായിരുന്ന കത്തിക്ക് യുവതിയെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു. തികച്ചും ഭ്രാന്തനെപ്പോലെ പെരുമാറിയ യുവാവ് ഹോട്ടലിനു മുൻവശത്ത് നിന്നിരുന്ന മറ്റ് രണ്ട് പേരെയും…

Read More

മാന്‍വേട്ട കേസ്: സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തന്‍

മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. സല്‍മാനൊപ്പം കേസിലെ മറ്റ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നല്‍കിയ കോടതി പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ എല്ലാം തള്ളിയാണ് വിധി പ്രസ്താവിച്ചത്.ജോധ്പൂരിന് സമീപം സിനിമ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ രണ്ടു കേസുകളാണ് താരത്തിനെതിരേ ചുമത്തിയിരുന്നത്. 1998 സെപ്റ്റംബര്‍ 26നും 28നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ വെറുതെവിട്ട വിധി ചോദ്യം ചെയ്ത പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുo.

Read More

ഇനി സാധാരണക്കാര്‍ക്ക് കൂടി സിനിമ കാണാം;മള്‍ടിപ്ലെക്സ് കളിലെ മിനിമം നിരക്ക് 120 രൂപ??

ബെന്ഗളൂരു : സാധാരണക്കാര്‍ക്ക് കൂടി സിനിമ കാണാന്‍ ഉള്ള അവസരം ലഭിക്കുക എന്നാ ലക്ഷ്യം മുന്‍നിര്‍ത്തി  മള്‍ടിപ്ലെക്സ് കളിലെ  ടിക്കറ്റ്‌ നിരക്കുകള്‍ 120 രൂപയില്‍ നിന്ന് തുടങ്ങാന്‍ നിര്‍ദേശം.പരിഷ്കരിച്ച ചലച്ചിത്ര നയത്തില്‍ ആണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഈ നിര്‍ദേശം അടങ്ങിയ അന്തിമ റിപ്പോര്‍ട്ട്‌ ചലന ചിത്ര അകാദമി അടുത്തമാസം സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. നഗരത്തിലെ മള്‍ടിപ്ലെക്സ്കളില്‍ ഇപ്പോഴത്തെ നിരക്ക് 200രൂപ മുതല്‍  1500രൂപവരെ ആണ്.എന്നാല്‍ തമിഴ്നാട്ടില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 150 രൂപ ആണ്.ഇത് സാധാരണക്കാരെ കൂടി മള്‍ടിപ്ലെക്സിനോട് അടുപ്പിക്കുന്നു. ഇപ്പോള്‍ പ്രയിം ടൈമില്‍ ഹോളിവൂഡ്‌…

Read More

ആദ്യ ദിവസം 150 ബസുകള്‍ ആക്രമിച്ചു.

ബെന്ഗലൂരു : കെ എസ് ആര്‍ ടീ സി സമരം നഗരത്തെ അക്ഷരാര്‍ഥത്തില്‍ ബാധിച്ചു ,ഓഫീസുകളില്‍ വളരെ കുറഞ്ഞ ഹാജര്‍ മാത്രം ആണ് രേഖപ്പെടുത്തിയത് .നഗരത്തില്‍ അങ്ങിങ്ങ് ആക്രമണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ അങ്ങിങ്ങ് ആക്രമണവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ഇതുവരെ 150 ബസുകള്‍ സമരാനുകൂലികളുടെ ആക്രമണത്തിനു ഇരയായി.BMTC യുടെ 4 ബസുകളും  KSRTC യുടെ 70 ബസുകളും   NEKRTC 40ബസുകളും സമരാനുകൂലികള്‍ ആക്രമിച്ചു. .ധര്മസ്ഥലയില്‍ നിന്നും ബെന്ഗ് ലൂരുവിലേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്‌ രാജാജി നഗറിലെ നവരന്ഗ്…

Read More

ആ​ദ്യ​ ​ടെ​സ്റ്റില്‍ ഇ​ന്ത്യ​യ്ക്ക് ​ത​കര്‍​പ്പന്‍​ ​വി​ജ​യം

ആന്റിഗ: കരീബിയന്‍ പര്യടനത്തിലെആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇന്നിംഗ്സിനും 231 റണ്‍സിനുമാണ് ആതിഥേയരായ വിന്‍ഡീസിനെ ഇന്ത്യ കീഴടക്കിയത്. ആദ്യ ഇന്നിംഗ്സില്‍ നായകന്‍ വിരാട് കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (200) അശ്വിന്റെ സെഞ്ച്വറിയുടെയും (113) ധവാന്റെയും (84), അമിത് മിശ്ര (53)യുടെയും അര്‍ദ്ധ സെഞ്ച്വറികളുടെയുംമികവില്‍ ഇന്ത്യ 566/8 എന്ന സ്കോറില്‍ ഡിക്ളയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 243ല്‍ അവസാനിച്ചു. 323 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണിനയച്ചു. എന്നാല്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസ് നാലാം ദിവസം മൂന്നാം…

Read More
Click Here to Follow Us