ആന്റിഗ: കരീബിയന് പര്യടനത്തിലെആദ്യ ടെസ്റ്റില് ഇന്ത്യയ്ക്ക് തകര്പ്പന് വിജയം. ഇന്നിംഗ്സിനും 231 റണ്സിനുമാണ് ആതിഥേയരായ വിന്ഡീസിനെ ഇന്ത്യ കീഴടക്കിയത്. ആദ്യ ഇന്നിംഗ്സില് നായകന് വിരാട് കൊഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (200) അശ്വിന്റെ സെഞ്ച്വറിയുടെയും (113) ധവാന്റെയും (84), അമിത് മിശ്ര (53)യുടെയും അര്ദ്ധ സെഞ്ച്വറികളുടെയുംമികവില് ഇന്ത്യ 566/8 എന്ന സ്കോറില് ഡിക്ളയര് ചെയ്തപ്പോള് വിന്ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 243ല് അവസാനിച്ചു. 323 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ വിന്ഡീസിനെ ഫോളോ ഓണിനയച്ചു. എന്നാല് ഫോളോ ഓണിനിറങ്ങിയ വിന്ഡീസ് നാലാം ദിവസം മൂന്നാം സെക്ഷനില് തന്നെ 231 റണ്സിന് ആള്ഔട്ടാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സില് വിക്കറ്റൊന്നും കിട്ടാതിരുന്ന അശ്വിന് ഏഴുവിക്കറ്റ് വീഴ്ത്തി ഫോളോ ഓണിനിറങ്ങിയ വിന്ഡീസിനെ തകര്ക്കുന്നതില് പ്രധാന പങ്കുവഹിച്ചു. ഫോളോ ഓണ് ചെയ്യാനിറങ്ങിയ വിന്ഡീസിന് ആദ്യ ഇന്നിംഗ്സില് നന്നായി ബാറ്റ്ചെയ്ത ക്രെയ്ഗ് ബ്രാത്ത് വെയ്റ്റിന്റെ (2) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബ്രാത്ത്വെയ്റ്റിനെ എല്.ബിയില് കുരുക്കി ഇശാന്താണ് വിന്ഡീസിന്റെ തകര്ച്ചയ്ക്ക് തുടക്കമിട്ടത്. 14-ാം ഓവറില് ഉമേഷ് ഡാരന് ബ്രാവോയെയും (10) മടക്കി അയച്ചു. രഹാനെയ്ക്കായിരുന്നു ക്യാച്ച്. അല്പ നേരം പിടിച്ച് നിന്ന് ചന്ദ്രികയെ (31) അശ്വിന്റെ പന്തില് സാഹ പിടികൂടി. പകരമെത്തിയ ബാക്ക് വുഡിനെ (0) കൊഹ്ലിയുടെ കൈയില് എത്തിച്ച് അശ്വിന് വന്നപോലെ മടക്കി. അര്ദ്ധ സെഞ്ച്വറി നേടിയ സാമുവല്സിനെ (50) അശ്വിന് ക്ലീന്ബൗള്ഡാക്കി. തുടര്ന്ന് ചേസും (8), ഹോള്ഡറും (16),ബിഷുവും (41) ഗബ്രിയേലും (5) അശ്വിന് മുന്നില് കീഴടങ്ങി. ഡോവ്രിച്ചിനെ (9) മിശ്ര എല്ബിഡബ്ലിയു ആക്കി. അര്ദ്ധസെഞ്ച്വറി നേടിയ കാര്ലോസ് ബ്രാത്ത്വെയ്റ്റ് (51) പുറത്താകാതെ നിന്നു.നേരത്തേ നാലു വിക്കറ്റ് വീതം വീഴ്ത്തിയപേസര്മാരായ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും മികച്ച പ്രകടനമാണ് വിന്ഡീസിനെ ഒന്നാം ഇന്നിംഗ്സില് തകര്ത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും... -
തുടർ തോൽവികളിൽ മടുത്ത് ആരാധകർ! ബ്ലാസ്റ്റേഴ്സ്-ബി.എഫ്.സി മൽസരത്തിൻ്റെ ടിക്കറ്റുകൾ ഇനിയും ബാക്കി!
ബെംഗളൂരു: ഈ ശനിയാഴ്ചയാണ് ചിരവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള... -
ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ...