ന്യൂഡൽഹി: ഇന്ത്യയില്‍ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ബ്രിട്ടിഷ് വകഭേദം ബാധിച്ച ഇരുപതു കേസുകള്‍ കൂടി കണ്ടെത്തി. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി ഉയർന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുടുതല്‍ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 25 സാംപിളുകള്‍ പുതിയ വകഭേദമാണെന്നു കണ്ടെത്തി. ഡല്‍ഹി ഐജിഐബിയില്‍ 11 സാംപിളുകളിലും ബെംഗളൂരു നിംഹാന്‍സില്‍ പത്തു സാംപിളുകളിലും പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത…
Read MoreAuthor: ന്യൂസ് ഡെസ്ക്
ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ
ബെംഗളൂരു: ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് യുവാക്കളുമായി ബന്ധപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നത്. നഗരത്തിൽ താമസിക്കുന്ന 22-കാരന്റെ പരാതിയിലാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന കവിത എന്ന യുവതി അറസ്റ്റിലായത്. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് നമ്പര്‍ എടുത്ത ശേഷം വിവാഹത്തിന് താല്പര്യമുണ്ടെന്ന് യുവാക്കളെ വിളിച്ച് അറിയിക്കും. തുടര്‍ന്ന് ഇവരുമായി അടുപ്പം സ്ഥാപിയ്ക്കും. അടുപ്പമാകുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ്…
Read Moreനഗരത്തിൽനിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചയാൾക്ക് നഷ്ടമായത് 7 ലക്ഷം രൂപ
ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച 68-കാരന് നഷ്ടമായത് 7ലക്ഷം രൂപ. തിരുവനന്തപുരത്തേയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച വയോധികനാണ് വന്‍ തുക നഷ്ടമായത്. തട്ടിപ്പിന് ഇരയായ വ്യക്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനുവരി 18-ലെ യാത്രയ്ക്കുള്ള ടിക്കറ്റ് ആപ്പ് വഴിയാണ് ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പേയ്‌മെന്റ് നടന്നിട്ടില്ല എന്നുള്ള ടെക്സ്റ്റ് മെസേജാണ് ലഭിച്ചത്. ഇതോടെ അക്കൗണ്ട് പരിശോധിച്ചു. അപ്പോഴാണ് ഏഴു ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തട്ടിപ്പിന് ഇരയായതിന് പിന്നാലെ ഡിസംബര്‍ 31ന്…
Read Moreകോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. സിഇഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 5 കോടി വാക്‌സീന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച കോവീഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് കയ്യൊപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സീന്‍ കയറ്റുമതി നടത്തുന്നില്ല. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അതോടെ 68 രാജ്യങ്ങളിലേക്ക് വാക്‌സീന്‍ എത്തിക്കാന്‍…
Read Moreമലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്
ബെംഗളൂരു: മലയാളിയിൽ നിന്ന് തട്ടിയത് 45 കോടി; നഗരത്തിൽ നിന്ന് പ്രതിയെ പൊക്കി പോലീസ്. ലോൺ വാഗ്ദാനം ചെയ്ത് മലയാളിയെ കബളിപ്പിച്ച് 45 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെയാണ് നഗരത്തിൽ നിന്ന് ചെന്നൈ പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഭുവനഗിരി സ്വദേശിയായ അശ്വിൻ റാവുവാണ് (54) ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ. മേനകയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ചെന്നൈ സ്വദേശി പി.എൽ. ജയരാജ് 2018 ജൂലായിൽ അറസ്റ്റിലായിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശി ഡോ. കുര്യൻ പൗലോസാണ് തട്ടിപ്പിനിരയായത്.…
Read Moreസിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആക്കാനൊരുങ്ങുന്നു
ന്യൂഡൽഹി: ഇൻഡ്യയിൽ സിഗരറ്റും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. പുകയില ഉല്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി നിലവിൽ 18 വയസാണ്. പുകയില ഉല്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉല്പന്നം 21 വയസിൽ താഴെയുള്ളയാൾക്കോ വിദ്യാഭ്യാസ…
Read Moreജനിതകമാറ്റം സംഭവിച്ച കോവിഡ് മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചു; ഇതിൽ ഒരാൾക്ക് വന്നത് സമ്പർക്കത്തിലൂടെ
ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചു; ഇതിൽ ഒരാൾ ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയയാളുടെ പ്രാഥമികസമ്പർക്കത്തിൽവന്നയാളാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് പുതിയതരം കോവിഡ് സമ്പർക്കത്തിലൂടെ പടരുന്നത് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് വകഭേദംസംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയവരാണ് പത്തുപേരും. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ ഒരു ഡോക്ടറും അദ്ദേഹത്തിന്റെ അമ്മയുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ. ഇതിൽ അമ്മ ഡോക്ടറുടെ പ്രാഥമികസമ്പർക്കത്തിൽ വന്നയാളാണ്. വൈറസ് സ്ഥിരീകരിച്ച മൂന്നുപേരും നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreകോവിഡ് വാക്സിൻ വിതരണം: നഗരത്തിൽ ഇന്ന് ഡ്രൈ റൺ
ബെംഗളൂരു: രാജ്യത്തുടനീളം കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഡ്രൈ റൺ ബെംഗളൂരു അർബൻ ഉൾപ്പടെ ഇന്ന് സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ സംഘടിപ്പിക്കും. ബെലഗാവി, കലബുറഗി, മൈസൂരു, ശിവമോഗ എന്നിവിടങ്ങളാണ് ഡ്രൈ റൺ നടത്തുന്ന മറ്റു ജില്ലകൾ. ഓരോ ജില്ലയിലും മൂന്നുകേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാതല ആരോഗ്യകേന്ദ്രത്തിലും താലൂക്കുതല ആരോഗ്യകേന്ദ്രത്തിലും പ്രാഥമികതല ആരോഗ്യകേന്ദ്രത്തിലും ഡ്രൈ റൺ നടത്തും. ഇതിന്റെ റിപ്പോട്ട് കേന്ദ്ര ആരോഗ്യവകുപ്പിന് കൈമാറും. കോവിഡ് വാക്സിൻ വിതരണത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കൽ,വാക്സിനേഷൻ നടത്തുന്ന സംഘത്തിന്റെ വിന്യാസം, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്‌ഡ്രിൽ, വിവരങ്ങളുടെ അവലോകനം, കംപ്യൂട്ടർ സംവിധാനത്തിലേക്കുള്ള അപ്‌ലോഡിങ്, വാക്സിനുകൾ…
Read Moreകന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് കഴിക്കണമെന്നുള്ളത് എന്റെ അവകാശം: സിദ്ധരാമയ്യ
ബെംഗളൂരു: കന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് ഭക്ഷണം കഴിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചില വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള പാര്‍ട്ടി നേതാക്കന്മാരുടെ ധൈര്യമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിദ്ധരാമയ്യുടെ പ്രസ്താവന. താന്‍ കന്നുകാലി മാംസം കഴിക്കാറുള്ള ആളാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? എന്ന് അദ്ദേഹം ചോദിച്ചു. താനിത് അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് കഴിക്കേണ്ട എന്നാണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട, അതിനാരും നിര്‍ബന്ധിക്കുന്നില്ല. എന്ത് കഴിക്കണം എന്നുള്ളത് എന്‍റെ അവകാശമാണ് അത് ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. എനിക്ക് കന്നുകാലി മാംസം ഇഷ്ടമാണ്…
Read Moreപുതുവത്സരാഘോഷത്തിന് വിലക്ക്; നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ബെംഗളൂരു: നഗരത്തിൽ പുതുവത്സരാഘോഷത്തിന് വിലക്ക്. ഡിസംബർ 31-ന് വൈകീട്ട് ആറുമുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ നഗരത്തിൽ സി.ആർ.പി.സി.144(1)പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽപന്ത് അറിയിച്ചു. പുതുവത്സരാഘോഷങ്ങൾക്കിടെ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കാൻ നേരത്തേ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപക എതിർപ്പുയർന്നതോടെ പിൻവലിച്ചിരുന്നു. ഇതോടെയാണ് പുതുവത്സരാഘോഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതും. പുതിയ തരം കോവിഡ് വ്യാപനം ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതുപ്രകാരം പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും മറ്റും അഞ്ചിലധികംപേർ ഒത്തുചേരുന്ന പുതുവത്സരാഘോഷം നഗരത്തിൽ കർശനമായി നിരോധിച്ചു. ഒരു തരത്തിലുള്ള ആഘോഷങ്ങളും…
Read More