കോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു

ബെംഗളൂരു: കോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു നഗരത്തിനടുത്ത് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള പ്രവേശനം 30താം തിയതി മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധിച്ചത്. ന്യൂയിറിനോട് അനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് മുന്നിൽ കണ്ടാണ് മുൻകരുതലിന്റെ ഭാഗമായി കോവിഡ് വ്യാപനം തടയാൻ പ്രവേശനം നിരോധിച്ചത്. ചിക്കബെല്ലാപുര ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ആർ ലത ഇറക്കിയ പ്രസ്താവന പ്രകാരം ഡിസംബർ 30 രാവിലെ 6 മുതൽ ജനുവരി 2 രാവിലെ 6 മണി വരെയാണ് നിരോധനം. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നന്ദി ഹിൽസിലേക്കുള്ള…

Read More

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിൽ നിന്ന് ലിംഗസുഗൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. മരിച്ചവർ റൈച്ചുർ ജില്ലയിലെ ലിംഗസുഗർ കരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കെറ്റവരെ ചികിത്സയ്ക്കായി ബള്ളാരിയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബ്രിട്ടനിൽനിന്നെത്തിയവരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി

Covid Karnataka

ബെംഗളൂരു: അടുത്തിടെ സംസ്ഥാനത്ത് ബ്രിട്ടനിൽനിന്നും മടങ്ങിയെത്തിയ പത്തു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽനിന്നെത്തിയവരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി. കഴിഞ്ഞ മാസം 25-നു ശേഷം ബ്രിട്ടനിൽനിന്നും സംസ്ഥാനത്ത് 2,500 പേർ മടങ്ങിയെത്തിയതായാണ് കണക്ക്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കോവിഡ് സ്ഥിരീകരിച്ച പതിനാല്‌ പേരിൽ ഏഴു പേർ ബെംഗളൂരുവിലാണ്. ഇവരുടെ സ്രവം വിദഗ്‌ധ പരിശോധനയ്ക്കായി നിംഹാൻസിലെ ലബോറട്ടറിയിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചതെന്ന് അറിയാനാണ് വിദഗ്‌ധ പരിശോധന നടത്തുന്നത്. ഇക്കഴിഞ്ഞ 19-ന് ബ്രിട്ടനിൽനിന്നും നഗരത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ആശങ്ക പരന്നിരുന്നു. അടുത്തിടെ…

Read More

ഓൺലൈൻ വായ്‌പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വായ്‌പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! ഒരു കമ്പനിയുടെ സി.ഇ.ഒ. അടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. നഗരത്തിൽ പ്രവർത്തിക്കുന്ന ഓൺലൈനിലൂടെ വായ്പനൽകുന്ന ആപ്പുകളുടെ നാല് ഓഫീസുകളിൽ കർണാടക പോലീസ് സി.ഐ.ഡി. റെയ്ഡ് ചെയ്തു. മാഡ് എലഫെന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബോറയാൻക്‌സി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രോഫിറ്റൈസ് പ്രൈവറ്റ് ലിമിറ്റഡ്, വിസ്‌പ്രോ സൊലൂഷൻസ് എന്നീ കമ്പനികളാണ് റെയ്ഡ് ചെയ്തത്. 10,000 രൂപവരെ രേഖകളില്ലാതെ വായ്പ നൽകിയാണ് ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 36 ശതമാനം പലിശയാണ് ഇത്തരം…

Read More

ആക്രമിക്കാന്‍ തക്കംപാത്ത് ചുറ്റിലും നിന്ന തെരുവ് നായ്ക്കളെ സധൈര്യം നേരിട്ട് പിഞ്ചുബാലൻ (വീഡിയോ)

ബെംഗളൂരു: ആക്രമിക്കാന്‍ തക്കംപാത്ത് ചുറ്റിലും നിന്ന തെരുവ് നായ്ക്കളെ ആട്ടിയോടിച്ച പിഞ്ചുബാലന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചത്. പെണ്‍കുട്ടിയോടൊപ്പം തെരുവിലൂടെ നടക്കുകയാണ് ബാലന്‍. ഈ സമയത്താണ് തെരുവ് നായ്ക്കള്‍ വളഞ്ഞത്. തെരുവ് നായ്ക്കളെ കണ്ട ഉടനെ പെണ്‍കുട്ടി ഓടി മറഞ്ഞു. എന്നാല്‍ ബാലന് രക്ഷപ്പെടാന്‍ സാധിച്ചില്ല. തളര്‍ന്നുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് കുട്ടി ധൈര്യം സംഭരിച്ച് തെരുവ് നായ്ക്കളെ നേരിട്ടത്. ഭയന്നാല്‍ തെരുവ് നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് തോന്നിയ നിമിഷത്തിലാണ് ധൈര്യം സംഭരിച്ച് കുട്ടി പോരാടിയത്. ചുറ്റും കൂടിയ…

Read More

ആപ്പ് വഴി വായ്‌പ്പാ തട്ടിപ്പ്; കേസെടുത്ത് സിറ്റി പൊലീസ്

ബെംഗളൂരു: ആപ്പ് വഴി വായ്‌പ്പാ തട്ടിപ്പ്; കേസെടുത്ത് സിറ്റി പൊലീസ്. ഓൺലൈൻ വായ്പനൽകുന്ന ആപ്പുകൾക്കെതിരേ ബെംഗളൂരുവിൽ മൂന്നുകേസുകളാണ് രജിസ്റ്റർ ചെയ്തെന്ന് സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ വെളിപ്പെടുത്തി. ആപ്പ് വഴി വലിയ പലിശയ്ക്ക് വായ്പനൽകുകയും തിരിച്ചടവ് മുടങ്ങിയാൽ ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉൾപ്പെടെ ചോർത്തിസന്ദേശങ്ങൾ അയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇത്തരം ആപ്പുകളുടെ രീതി. നേരത്തേ ഇത്തരം ആപ്പുകൾക്കെതിരേ റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലാണ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആപ്പിനെതിരെ പോലീസ് കേസെടുത്തത്. ഇത്തരം തട്ടിപ്പിന് ഇരയായവർ പോലീസിൽ പരാതി നൽകണമെന്നും സന്ദീപ് പാട്ടീൽ…

Read More

തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ പടർന്ന് പിടിക്കുന്നു

വാഷിങ്ടൺ: തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ പടർന്ന് പിടിക്കുന്നു. കോവിഡ് മഹാമാരി വിതച്ച ആശങ്കകള്‍ ഒഴിയുന്നതിന് മുമ്പ് കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്ത് പടര്‍ന്നു പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിന് പിന്നാലെ തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിഞ്ചാലിറ്റീസെന്ന രോഗം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുകയാണ്. നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബയാണ് രോഗകാരണം. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോള്‍ ദക്ഷിണ അമേരിക്കയിലും കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട്…

Read More

ഇതരസംസ്ഥാനത്തുനിന്ന് എത്തുന്നവർക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്താൻ നീക്കം

ബെംഗളൂരു: കർണാടകയിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ട് മാസങ്ങളായി. വിനോദസഞ്ചാരമേഖലയുൾപ്പെടെ സാധാരണ നിലയിലേക്ക് വരികയാണിപ്പോൾ. എന്നാൽ ബ്രിട്ടനിൽ ജനിതകമാറ്റംവന്ന കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇതരസംസ്ഥാനത്തുനിന്ന് കർണാടകയിൽ എത്തുന്നവർക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്താൻ ആലോചന. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നൂറുകണക്കിന് ആളുകൾ യു. കെ.യിൽ നിന്ന് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ബ്രിട്ടനിൽനിന്നും ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. വ്യാപനം തടയാൻ പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. ജാഗ്രതപാലിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

Read More

ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക്; പ്രവാസികള്‍ പ്രതിസന്ധിയിൽ

ന്യൂഡൽഹി: അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിന് പിന്നാലെ ലോകം വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക്. അതുകൊണ്ട് തന്നെ ശക്തമായ മുന്‍കരുതല്‍ നടപടികളിലേക്ക് കടക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുകെയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഒരു പടി കൂടി കടന്ന്‌ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റും, സൗദി അറേബ്യയും, ഒമാനും. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും അതും പ്രതീക്ഷിക്കാം. കുവൈറ്റില്‍ ഇന്ന് മുതല്‍ ജനുവരി ഒന്ന് വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. സൗദിയിലും…

Read More

ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ബെംഗളൂരു: സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ള 61 കേസുകള്‍ പിന്‍വലിക്കുന്നതിനായി ആഗസ്റ്റ് 31ന് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയിരുന്ന ഉത്തരവാണ് കോടതി സ്‌റ്റേ ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. യെദിയൂരപ്പ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ് വിശ്വജിത് ഷെട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിച്ചത്. പീപ്പിള്‍ യൂണിയന്‍ ഓഫ് സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ…

Read More