ന്യൂഡൽഹി: സമരം നേരിട്ട കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു.
കർഷക സമരങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം.
Farm laws: CJI asks, can the implementation of laws be put on hold for the time being https://t.co/cf2mkANm6T
— ANI (@ANI) January 11, 2021
കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കിൽ തങ്ങൾ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. വാദം പുരോഗമിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്.
അതുകൊണ്ട് സർക്കാർ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു. പ്രതിഷേധത്തിന് ഞങ്ങൾ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കിൽ പ്രതിഷേധക്കാരുടെ ആശങ്ക ഉൾക്കൊള്ളാൻ തയ്യാറാകുമോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
നിയമഭേദഗതിയിൽ വകുപ്പുകൾ തിരിച്ച് ചർച്ചകൾ വേണമെന്ന് സർക്കാരും നിയമഭേഗതി അപ്പാടെ പിൻവലിക്കണമെന്ന് കർഷകരും ആവശ്യപ്പെടുന്നതായാണ് തങ്ങൾ മനസ്സിലാക്കുന്നത് എന്ന് കോടതി വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.