മദ്രാസ് ഐഐടിയിൽ കോവിഡ് 19 കേസുകളുടെ എണ്ണം ഉയർന്നു

ചെന്നൈ : ഏപ്രിൽ 22 വെള്ളിയാഴ്ച ഐഐടി-മദ്രാസ് കാമ്പസിൽ പതിനെട്ട് കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് ഇൻസ്റ്റിറ്റ്യൂട്ടിൽ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളുടെ എണ്ണം 30 ആയി. റിപ്പോർട്ടുകൾ പ്രകാരം നേരിയ രോഗലക്ഷണം ഉള്ള വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല, കൂടാതെ കാമ്പസിലെ ഒരു ഹോസ്റ്റലിൽ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഗിണ്ടി സർക്കാർ ആശുപത്രിയിൽ വിദ്യാർഥികളെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി. ഗിണ്ടി സർക്കാർ ആശുപത്രിയിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ തയ്യാറാണെന്ന് ഐഐടി മദ്രാസ് വൃത്തങ്ങൾ പറഞ്ഞപ്പോൾ വിദ്യാർത്ഥികളെ ആശുപത്രി അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ഒരു ദിവസം മുമ്പ് ക്യാമ്പസ് സന്ദർശിച്ച ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു, തുടക്കത്തിൽ രോഗബാധിതരായ 12 പേർക്ക് വാക്സിനേഷൻ നൽകി, സുഖമായിരിക്കുന്നു, ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ല. “ഞങ്ങൾ ഇന്ന് വരെ (ഐഐടി മദ്രാസിൽ) 365 സാമ്പിളുകൾ ശേഖരിച്ചു, പോസിറ്റീവ് കേസുകൾ വർദ്ധിക്കുകയാണെങ്കിൽ ഈ പ്രദേശത്ത് 1,500-2,000 പേരെ ഇവിടെ പരിശോധിക്കേണ്ടത് ആവശ്യമായി വന്നേക്കാം…”, അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.

അതേസമയം, തമിഴ്‌നാട് സർക്കാർ ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തു, മാസ്ക് നിയമം ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്ന് കൂട്ടിച്ചേർത്തു. രാജ്യത്ത്, പ്രത്യേകിച്ച് ഡൽഹിയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്താണ് തീരുമാനമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts