പരീക്ഷ കേന്ദ്രങ്ങളിൽ ആരെങ്കിലും കോടതി വിധി ലംഘിച്ചാൽ നടപടി നേരിടേണ്ടിവരും; മന്ത്രിമാർ

ബെംഗളൂരു : തിങ്കളാഴ്ച പത്താം ക്ലാസ് പരീക്ഷകൾ ആരംഭിച്ചപ്പോൾ, ഹിജാബ് സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിക്കുന്ന ആരെയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കർണാടക മന്ത്രിമാർ.

നിയമങ്ങൾ ലംഘിക്കുന്നവർ നടപടി നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. “നിയമം ലംഘിക്കുന്നവർ നടപടി നേരിടേണ്ടിവരും. അതിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. ഹൈക്കോടതി ഉത്തരവ് എല്ലാവരും അനുസരിക്കണം. വിദ്യാർത്ഥികൾ ഹിജാബ് അഴിച്ച് പരീക്ഷ എഴുതണം,” ജ്ഞാനേന്ദ്ര പറഞ്ഞു.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

പ്രൈമറി-സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷും ഇതേ അഭിപ്രായത്തിൽ പ്രതികരിച്ചു. “സർക്കാർ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് സ്വാഭാവികമായും നടപടിയെടുക്കും. ഒരു കുട്ടിയും ഇത്തരം കാര്യങ്ങൾക്ക് അവസരം നൽകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം പറഞ്ഞു. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts