കോംഗോ സ്വദേശി കസ്റ്റഡിയിൽ മരിച്ചു;പ്രതിഷേധത്തിനിടെ എസ്.ഐയെ ആക്രമിച്ച ആഫ്രിക്കൻ വിദ്യാർത്ഥികൾക്കെതിരെ പോലീസ് ലാത്തിവീശി.

ബെംഗളൂരു : ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത കോംഗോ സ്വദേശിയുടെ മരണത്തെ തുടർന്ന് ജെ.സി.നഗർ പോലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച ആഫ്രിക്കൻ വിദ്യാർത്ഥികൾ എസ്.ഐ.യെ ആക്രമിച്ചു.തുടർന്ന് പോലീസ് ലാത്തിവീശി.

ഞായറാഴ്ച രാത്രിയാണ് ജോയൽ ഷിൻഡാലി മാലു (26)നെ ലഹരി മരുന്നുമായി ഹെന്നൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

പ്രതിക്ക് ഇന്നലെ വൈകുന്നേരത്തോടെ നെഞ്ചുവേദന വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിൽസക്കിടെ മരിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് പ്രതിഷേധവുമായി എത്തിയ ആഫ്രിക്കൻ വിദ്യാർത്ഥികൾ എസ്.ഐ.യെ ആക്രമിക്കുകയായിരുന്നു എന്ന് സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത് അറിയിച്ചു.

ജോയലിൻ്റെ വിസാ കാലാവധി 2016 ഡിസംബറിലും പാസ്പോർട്ട് കാലാവധി 2017 ജൂണിലും അവസാനിച്ചിരുന്നു.

ജോയലിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ഐ.ഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts