സഹോദരിയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചതിന് 35 കാരി പിടിയിൽ

ബെംഗളൂരു: ചൗഡേശ്വരി നഗറിലെ ലാഗരെ നിവാസിയായ ശശികല എന്ന 35 കാരി, അംഗപരിമിത കൂടിയായ സ്വന്തം സഹോദരിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന 220 ഗ്രാം മോഷ്ടിച്ചതിന് പോലീസ് പിടിയിലായി.

സഹോദരി താമസിക്കുന്ന അതേ കെട്ടിടത്തിൽ തന്നെ മറ്റൊരു വീട്ടിൽ ശശികല ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബധിരയും മൂകയുമായ സഹോദരിയുടെ വീട്ടിൽ നിരന്തര സന്ദർശനം നടത്തിയിരുന്ന ശശികല പല തവണകളിലായി സ്വർണം മോഷ്ടിക്കുകയായിരുന്നു. സഹോദരിയുടെ മകൻ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണത്തിലാണ് ശശികല പിടിയിലാകുന്നത്.

  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല

പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തിയ പൊലീസിന് പുറത്തുനിന്നുള്ള മോഷ്ടാവ് അല്ല മോഷണത്തിനു പിന്നിലെന്ന് വ്യക്തമായി.

പിന്നീട് സുഹൃത്ത് സന്ദർശകരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് അനുജത്തി ശശികല പിടിയിലാകുന്നത്. കുറ്റം സമ്മതിച്ച ശശികല തന്റെ ബാധ്യതകൾ തീർക്കാൻ ആണ് മോഷണം നടത്തിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts