നഗരമധ്യത്തിലെ വർത്തൂർ തടാകത്തിൽ വീണ്ടും തീപ്പിടിത്തം

ബെംഗളൂരു: വർത്തൂർ തടാകത്തിലെ മൂന്നു ഭാഗങ്ങളിൽനിന്ന് ഉയർന്ന തീ അരമണിക്കൂറിനുള്ളിൽ മറ്റു ഭാഗങ്ങളിലേക്കും പടർന്നു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് തടാകത്തിൽ നിന്ന് പുകഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

തീ ശക്തമായതോടെ സമീപപ്രദേശങ്ങളിലെ അപ്പാർട്ട്‌മെന്റുകളിലേക്കും വിഷപ്പുകയെത്തി. ഒരു കിലോമീറ്റർ അകലെയുള്ള വീടുകളിലേക്കു വരെ പുകയെത്തി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തടാകത്തിലുണ്ടായ രണ്ടാമത്തെ വലിയ തീപ്പിടിത്തമാണ് ഞായറാഴ്ചത്തേതെന്ന് തടാക സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ പറഞ്ഞു. ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾ അവഗണിച്ച് മാലിന്യം തള്ളുന്നതാണ് തീപ്പിടിത്തത്തിന് കാരണമെന്നും അവർ പറഞ്ഞു.

  ബെംഗളൂരു എഫ്.ആർ.ആർ.ഒ ഷെൽട്ടറിന്റെ ജനൽ തകർത്ത് നാല് വിദേശ വനിതകൾ ചാടിപ്പോയി; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

2017 മാർച്ചിൽ തടാകത്തിന് സമീപം മാലിന്യം കത്തിച്ചതിനെത്തുടർന്ന് തടാകത്തിലേക്കും തീപടർന്നതായിരുന്നു ഇതിന് മുമ്പത്തെ വലിയ തീപ്പിടിത്തം. ഈ കാലയളവിൽ നിരവധി തവണ ചെറുതീപ്പിടിത്തങ്ങൾ തടാകത്തിലുണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts