തിരുവനന്തപുരം: വൈകിയെങ്കിലും കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാന്‍ അദാനിയെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 കോടി നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
അദാനി വിഴിഞ്ഞം പോര്‍ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രാജീവ് ഝാ, മുഖ്യമന്ത്രിക്ക് നേരിട്ട് അഡ്വാന്‍സായി 25 കോടി രൂപയും നല്‍കി. ശേഷിക്കുന്ന 25 കോടിരൂപ പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി പല ഘട്ടങ്ങളിലായി നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിന്‍റെ സാമൂഹിക സേവന വിഭാഗമായ അദാനി ഫൗണ്ടേഷന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെ എത്തിക്കുന്നുണ്ട്.
പ്രളയബാധിതരെ സഹായിക്കാന്‍ റിലയന്‍സ് ഗ്രൂപ്പ് 21 കോടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. നിലവില്‍ റിലയന്‍സ് ഗ്രൂപ്പിന്റെ നിരവധി പ്രോജക്ടുകളാണ് കേരളത്തിലുള്ളകത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 കോടി രൂപ നല്‍കുകയും കൂടാതെ 50 കോടി രൂപയുടെ അവശ്യവസ്തുക്കളും കേരളത്തിലെത്തിക്കുമെന്നും റിലയന്‍സ് അറിയിച്ചിരുന്നു. ഇതോടൊപ്പം പ്രളയക്കെടുതി ബാധിതരെ രക്ഷപ്പെടുത്തുക, അവര്‍ക്ക് ആശ്വാസമേകുക, അവരെ പുനരധിവസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി ഒരു ദീര്‍ഘ കാല പദ്ധതിയും റിലയന്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുമെന്നും റിലയന്‍സ് വ്യക്തമാക്കിയിരുന്നു.
കേരളത്തിലുണ്ടായ പ്രളയത്തിന് പിന്നാലെ ഇന്ത്യക്ക് അകത്ത് നിന്നും പുറത്തുനിന്നുമുള്ള നിരവധി സഹായങ്ങളാണ് കേരളത്തിലേക്ക് എത്തിചേര്‍ന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.